Advertisement

എൻഡോസൾഫാൻ ദുരിതബാധിതരുടെ കടബാധ്യതകൾ എഴുതിതള്ളാൻ 4.39 കോടി രൂപ അനുവദിച്ചു

February 13, 2019
Google News 1 minute Read

കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ 50,000 മുതൽ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകൾ എഴുതിതള്ളാൻ 4.39 കോടി രൂപ അനുവദിച്ചു. 455 കടബാധ്യതകൾ എഴുതിത്തള്ളാനുള്ള തുക കാസര്‍ഗോഡ് ജില്ല കളക്ടര്‍ക്ക് അനുവദിച്ച് ഉത്തരവായെന്നും മന്ത്രി കെ.കെ. ശൈലജ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്ന് ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിന് ആവശ്യമായ 7.63 കോടി രൂപ നേരത്തെ അനുവദിച്ചു കൊണ്ട് ഉത്തരവായിരുന്നു.

Read More : എൻഡോസൾഫാൻ നഷ്ടപരിഹാരക്കേസ്; കീടനാശിനി കമ്പനി മേധാവികൾ ഹാജരാകാൻ കോടതി ഉത്തരവ്

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ചേര്‍ന്ന യോഗത്തിലാണ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ദുരിതബാധിതരുടെ മൂന്ന് ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ അദ്യഘട്ടമായി എഴുതിതള്ളാൻ തീരുമാനിച്ചത്.

Read More : എൻഡോസൾഫാൻ ദുരിതം വിതച്ച കമ്പനികളിൽ നിന്ന് നഷ്ടപരിഹാരം ഈടക്കാൻ കേസുമായി സർക്കാർ

2011 ജൂണ്‍ വരെയുള്ള 50,000 രൂപ വരെയുള്ള 1083 കടബാധ്യതകള്‍ക്കായി 2,17,38,655 രൂപ കാസര്‍ഗോഡ് ജില്ല കളക്ടര്‍ക്ക് അനുവദിച്ച് ഉത്തരവിറങ്ങുകയും ചെയ്തിരുന്നു. ഇതിന് പിറകെയാണ് രണ്ടാം ഘട്ടമായി 50,000 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിതള്ളാനുള്ള തുക അനുവദിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here