Advertisement

ഫെയ്സ്ബുക്കില്‍  നിറയെ മലയാളസിനിമയിലെ തീട്ടപ്പറമ്പിലേക്കുള്ള വഴിയെ കാണാനുള്ളൂ; ഹരീഷ് പേരടി

February 13, 2019
Google News 1 minute Read

ഫെയ്സ്ബുക്കില്‍  നിറയെ മലയാളസിനിമയിലെ തീട്ടപ്പറമ്പിലേക്കുള്ള വഴിയെ കാണാനുള്ളൂവെന്ന് നടൻ ഹരീഷ് പേരടി. മലയാളസിനിമ ഇപ്പോഴും ഇരുപത് കൊല്ലം പിന്നിൽ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. തീട്ട പറമ്പൊക്കെ പറയേണ്ട കാലത്ത് മനോഹരമായി മലയാളസിനിമ പറഞ്ഞിട്ടുണ്ടെന്നും ഇന്ന് ആർത്തവമുള്ള സ്ത്രികൾ ആർത്തവം അശുദ്ധിയാണെന്ന് പറഞ്ഞ് ആർത്തവ ലഹള നടത്തുന്ന കാലത്ത് ഒരു വലിയ ആർത്തവ പറമ്പിനെക്കുറിച്ച് സംസാരിക്കേണ്ട കാലത്ത് നമ്മൾ ഇല്ലാത്ത തീട്ടപറമ്പിനെ പറ്റി ചർച്ച ചെയ്യുകയാണെന്നും ഹരീഷ് വിമർശിച്ചു.

ഐ വി ശശി, ടി ദാമോദരൻ സിനിമയായ ‘അങ്ങാടിക്കപ്പുറത്ത്’ എന്ന സിനിമയിലെ രംഗം പരാമർശിച്ചാണ് ഹരീഷ് പേരടി ഇക്കാര്യം പറഞ്ഞത്.

Read More:സിനിമയിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ നടി അപർണ്ണാ ബാലമുരളി

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,ഫേസ്ബുക്കിൽ മുഴുവൻ മലയാള സിനിമയിലെ തീട്ടപറമ്പിലേക്കുള്ള വഴിയേ കാണാനുള്ളു. അപ്പോൾ ഒരു പഴയ മലയാള സിനിമ ഓർമ്മ വന്നു. IVശശി, T.ദാമോദരൻ സിനിമയായ ‘അങ്ങാടിക്കപ്പുറത്ത് ” എന്ന സിനിമയിൽ അച്ഛൻ കുഞ്ഞിന്റെ കഥാപാത്രം അന്ന എവിടെ എന്ന് ചോദിക്കുന്നു… അപ്പോൾ വീട്ടിലെ സ്ത്രി പറയുന്നു .. ഓള് റെയിൽന്റെ വക്കത്ത് തൂറാൻ പോയിന്ന്… തീട്ട പറമ്പൊക്കെ പറയേണ്ട കാലത്ത് മനോഹരമായി മലയാളസിനിമ പറഞ്ഞിട്ടുണ്ട് … ഇന്ന് ആർത്തവമുള്ള സ്ത്രികൾ ആർത്തവം അശുദ്ധിയാണെന്ന് പറഞ്ഞ് ആർത്തവ ലഹള നടത്തുന്ന കാലത്ത്… ഒരു വലിയ ആർത്തവ പറമ്പിനെക്കുറിച്ച് സംസാരിക്കേണ്ട കാലത്ത് നമ്മൾ ഇല്ലാത്ത തീട്ടപറമ്പിനെ പറ്റി ചർച്ച ചെയ്യുന്നു… മലയാളസിനിമ ഇപ്പോഴും ഇരുപത് കൊല്ലം പിന്നിൽ തന്നെയാണ്… മലയാളത്തിന്‍റെ മഹാനടൻ മമ്മുക്കയ്ക്ക് നെഞ്ചിൽ കൈ വെച്ച് സന്തോഷിക്കാൻ കുറച്ച് വർഷങ്ങൾക്കു ശേഷം കിട്ടിയത്… ഒരു തമിഴ് സിനിമയാണെന്നും നമ്മൾ ഇതിനോടൊപ്പം ചേർത്തു വായിക്കണം. പ്രിയപ്പെട്ട മലയാള സിനിമ സൃഷ്ടാക്കളെ അൽഫോസ് കണ്ണന്താനത്തിന്റെ കക്കുസ് രാഷ്ട്രിയത്തിന് കുടപിടിക്കാതെ മണ്ണിൽ കാലുകുത്തി സംസാരിക്കു …ഭർത്താവിന്റെ വിട്ടിൽ തമസിക്കാനുള്ള കോടതി വിധി വന്നിട്ടും കനഗ ദുർഗ യുടെ ശ്വാസം മുട്ടലിനെ പറ്റി ഒന്നും പറയാതെ…”

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here