‘പൈലറ്റ് ക്ഷാമം’; മുപ്പതിലധികം വിമാനങ്ങള്‍ റദ്ദാക്കി ഇന്‍ഡിഗോ എയര്‍ലൈന്‍സ്

പൈലറ്റ് ക്ഷാമത്തിന്റെ പേരില്‍ മുപ്പതിലധികം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. മുന്നറിയിപ്പില്ലാതെയാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. രാജ്യത്തെ പ്രധാന വിമാനത്താവളത്തിലേക്കുള്ള സര്‍വീസുകളാണ് മുടങ്ങിയത്. അവസാന നിമിഷമാണ് പലയാത്രക്കാരും വിമാനം റദ്ദാക്കിയ വിവരം അറിഞ്ഞത്. അതേസമയം, വിമാനം റദ്ദാക്കല്‍ അടുത്ത ദിവസങ്ങളിലും തുടരുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.
വിമാനം റദ്ദാക്കിയ വിവരം അവസാന നിമിഷങ്ങളില്‍ അറിഞ്ഞ പല യാത്രക്കാരും മറ്റു കമ്പനികളുടെ സര്‍വീസാണ് ആശ്രയിച്ചത്. പല കമ്പനികളും ഉയര്‍ന്ന നിരക്ക് ഈടാക്കിയെന്ന് യാത്രക്കാര്‍ പറയുന്നു. തിങ്കളാഴ്ച 32 സര്‍വീസുകള്‍ ഇന്‍ഡിഗോ റദ്ദാക്കിയിരുന്നു. വിഷയം ശ്രദ്ധയില്‍പ്പെട്ടുവെന്നും ആവശ്യമെന്നാല്‍ ഇടപെടുമെന്നും ഡിജിസിഎയിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു സര്‍വീസുകളാണ് റദ്ദാക്കിയതില്‍ അധികവും. മോശം കാലാവസ്ഥയും മറ്റു തടസങ്ങളും മൂലം അപ്രതീക്ഷിതമായി സര്‍വീസുകള്‍ നിര്‍ത്തിവെയ്‌ക്കേണ്ടി വന്നുവെന്നാണ് അദികൃതരുടെ വിശദീകരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here