കൽപറ്റയിൽ വൻ തീപിടുത്തം; നാല് പേർക്ക് പരിക്ക്

കല്പറ്റയിൽ തുണിക്കടയിൽ വൻ തീപിടുത്തം. ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥനടക്കം നാല് പേർക്ക് തീ അണക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.ടെക്സ്റ്റൈൽസിലെ രണ്ട് നില പൂർണ്ണമായും കത്തി നശിച്ചു.തീ അണക്കാനുളള ശ്രമങ്ങൾ തുടരുകയാണ്.
കല്പറ്റ സിന്തൂർ ടെക്സ്റ്റൈൽസിന്റെ ആറാം നിലയിലാണ് ആദ്യം തീ പിടിച്ചത്.ഷോർട്ട് സർക്യൂട്ടാകാം തീ പിടുത്തത്തിന് കാരണമെന്നാണ് പ്രതാമിക നിഗമനം.അതിവേഗത്തിൽ തീ താഴെക്കും പടർന്ന് പിടിച്ചു.സ്ഥാപനത്തിന്റെ ആറും അഞ്ചും നിലകൾ പൂർണ്ണമായും കത്തി നശിച്ച നിലയിലാണ്.
Read More : ഡല്‍ഹി തീപിടുത്തം; ഹോട്ടല്‍ പ്രവര്‍ത്തിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെ
കടഅടക്കാനുളള സമയമായതിനാൽ അതികമാളുകൾ ഇവിടെ ഉണ്ടായിരുന്നില്ല.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഫയർ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.ആവശ്യത്തിന് ഫയർയൂണിറ്റുകൾ ഇല്ലാത്തതാണ് തീ അണക്കുന്നത് വൈകിപ്പിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here