ലോക്‌സഭാ തിരഞ്ഞെടുപ്പ്; എല്‍ഡിഎഫിന്റെ കേരള സംരക്ഷണ യാത്ര ഫെബ്രുവരി 14 ന്

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായുള്ള എല്‍ഡിഎഫിന്റെ കേരള സംരക്ഷണ യാത്ര ഫെബ്രുവരി 14 ന് ആരംഭിക്കും. രണ്ടു ജാഥകളാണ് എല്‍ഡിഎഫ് ആസൂത്രണം ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് തെക്കന്‍ മേഖലാ ജാഥയും കാസര്‍കോടുനിന്ന് വടക്കന്‍ മേഖലാ ജാഥയും ആരംഭിച്ച് മാര്‍ച്ച് രണ്ടിന് തൃശ്ശൂരില്‍ സമാപിക്കുന്ന വിധത്തിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
തെക്കന്‍ മേഖലാ ജാഥ ഫെബ്രുവരി 14 ന് തിരുവനന്തപുരത്ത് തുടക്കം കുറിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ജാഥ നയിക്കുക. 14 ന് പൂജപ്പുര മൈതാനിയില്‍ സി.പി.ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ജാഥ ഉദ്ഘാടനം ചെയ്യും. വടക്കന്‍ മേഖലാ ജാഥ 16 ന് കാസര്‍കോട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.
Read More:എല്‍.ഡി.എഫ് മേഖലാ ജാഥകള്‍ സീതാറാം യെച്ചൂരിയും സുധാകര്‍ റെഡ്ഡിയും ഉദ്ഘാടനം ചെയ്യും
തെക്കന്‍ മേഖലാ ജാഥ ഫെബ്രുവരി 14 ന് തിരുവനന്തപുരത്ത് തുടക്കം കുറിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ജാഥ നയിക്കുക. 14 ന് പൂജപ്പുര മൈതാനിയില്‍ സി.പി.ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ജാഥ ഉദ്ഘാടനം ചെയ്യും. വടക്കന്‍ മേഖലാ ജാഥ 16 ന് കാസര്‍കോട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.
Read More:എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ലാഭത്തിലായത് 20 പൊതുമേഖലാ സ്ഥാപനങ്ങള്‍’
ബി.ജെ.പി സര്‍ക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ… വികസനം, സമാധാനം, സാമൂഹ്യ പുരോഗതി, ജനപക്ഷം ഇടതുപക്ഷം”’ എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് മേഖലാ ജാഥകള്‍ പര്യടനം നടത്തുന്നത്. മാര്‍ച്ച് രണ്ടിന് തൃശൂരില്‍ നടക്കുന്ന മഹാറാലിയോടെ ജാഥകള്‍ സമാപിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here