Advertisement

റിസോർട്ട് നിർമാണത്തിന്റെ മറവിൽ സ്വകാര്യ വ്യക്തി പൊതുവഴി അടച്ചുകെട്ടിയതായി പരാതി

February 13, 2019
1 minute Read

കോട്ടയം നാട്ടകത്ത് റിസോർട്ട് നിർമാണത്തിന്റെ മറവിൽ സ്വകാര്യ വ്യക്തി പൊതുവഴി അടച്ചുകെട്ടിയതായി പരാതി. നഗരസഭ ഫണ്ട് ഉപയോഗിച്ച് ടാറിംഗ് നടത്തിയ വഴിയും ഓടയുമാണ് അടച്ചു കെട്ടിയതെന്ന് നാട്ടുകാർ ആരോപിച്ചു. വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ പ്രദേശവാസകൾ റിസോർട്ടിലേക്ക് മാർച്ച് നടത്തി.

കോട്ടയം നഗരസഭയിലെ നാൽപ്പത്തിനാലാം വാർഡായ മണിപ്പുഴയിൽ റിസോർട്ട് നിർമാണത്തിനായി സ്ഥലം വാങ്ങിയ വ്യക്തിയാണ് വസ്തുവിന് മധ്യത്തിലൂടെയുള്ള പൊതുവഴി അടച്ചു കെട്ടിയത്. നിർമാണ സാമഗ്രികളും വാഹനങ്ങളും ഉപയോഗിച്ചാണ് ഗതാഗതം തടഞ്ഞത്. നാട്ടകം പഞ്ചായത്തിന്റെ ഭാഗമായിരുന്ന റോഡ് കോട്ടയം നഗരസഭയോട് ചേർത്തപ്പോഴും പൊതു വഴിയായാണ് നിലനിൽക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. രണ്ടായിരത്തിപതിനഞ്ചിൽ നഗരസഭ ഫണ്ട് പയോഗിച്ച് ടാറിംഗ് നടത്തിയ വഴിയാണ് കെട്ടിയടച്ചത്.

Read Moreമൂന്നാർ പ്ലം ജൂഡി റിസോർട്ട് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി

പതിറ്റാണ്ടുകളായി ആളുകൾ ഉപയോഗിച്ചിരുന്ന വഴി ഇരുപതിലധികം കുടുംബങ്ങൾക്ക് ആശ്രയമായിരുന്നു. കുടിവെള്ള ക്ഷാമം അനുഭപ്പെടുന്ന പ്രദേശത്ത് ഇതോടെ ടാങ്കർ ലോറിയിൽ കുടിവെള്ളമെത്തിക്കാനും സാധിക്കുന്നില്ല

Read More : മൂന്നാറിലെ അനധികൃത നിര്‍മ്മാണത്തിന് ഹൈക്കോടതിയുടെ സ്റ്റേ

പ്രദേശം മണ്ണിട്ടുയർത്തിയതുമൂലം ചെറിയ മഴ പെയ്യുമ്പോൾ പോലും വെള്ളക്കെട്ട് രൂപപ്പെടുന്നതി പരാതിയുണ്ട്. യാത്രാമാർഗ്ഗം അടച്ചതിനെതിരെ വിവിധ രാഷ്ട്രിയ കക്ഷികളുടെ നേതൃത്വത്തിൽ പ്രദേശവാസികൾ റിസോർട്ടിലേക്ക് മാർച്ച് നടത്തി. റോഡിലേക്ക് ഇറക്കി സ്ഥാപിച്ചിരുന്ന നിർമ്മാണ വസ്തുക്കൾ പ്രദേശവാസികൾ ബലമായി നീക്കം ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top