Advertisement

കേരളയാത്രയുടെ സമാപന പരിപാടിയില്‍ പി ജെ ജോസഫ് പങ്കെടുക്കില്ല

February 13, 2019
1 minute Read
PJ Joseph MLA

ജോസ് കെ മാണി നയിക്കുന്ന  കേരള യാത്രയുടെ സമാപന പരിപാടിയില്‍ പി.ജെ ജോസഫ് പങ്കെടുക്കില്ല. വ്യാഴാഴ്ച്ച രാവിലെ പി.ജെ ജോസഫ് ദുബായ്ക്ക് പോകുന്നത് കൊണ്ടാണ് പരിപാടിയില്‍ പങ്കെടുക്കാത്തത്. ലോക കേരള സഭ പരിപാടിയ്ക്കായാണ് യാത്ര. വെള്ളിയാഴ്ച വൈകിട്ട് പുത്തരിക്കണ്ടത്താണ് കേരളയാത്രയുടെ സമാപനം. വ്യാഴാഴ്ച പി ജെ ജോസഫ് കുടംബ സമേതം ദുബൈക്ക് പോകും.

നേരത്തെ തന്നെ പി ജെ ജോസഫ് പങ്കെടുക്കില്ല എന്ന രീതിയില്‍ സൂചനകളുണ്ടായിരുന്നു. എന്നാല്‍ ജോസ് കെ മാണി അടക്കം ഇതിനെ തളളിയിരുന്നു. എന്നാല്‍ പാര്‍ട്ടി നയിക്കുന്ന പ്രധാന പരിപാടിയുടെ സമാപനത്തില്‍ വര്‍ക്കിങ്ങ് ചെയര്‍മാനായ പി ജെ ജോസഫ് വിട്ടുനില്‍ക്കുന്നത് രാഷ്ട്രീയപരമായി ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. കോട്ടയം സീറ്റിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ വേണമെന്ന പി ജെ ജോസഫിന്റെ ആവശ്യത്തെ കെ എം മാണി പിന്തുണച്ചിരുന്നില്ല. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍ ആകില്ലെന്നായിരുന്നു കെ എം മാണി സ്വീകരിച്ച നിലപാട്.

ജോസ് കെ മാണി നയിക്കുന്ന കേരള യാത്രയിലുടനീളം ജോസഫ് ഗ്രൂപ്പിൻറെ അസാനിധ്യം ചർച്ചയായിരുന്നു . യാത്രയുടെ ഉദ്ഘാടനത്തിൽ ജോസഫ് പങ്കെടുത്തല്ലോ എന്നു പറഞ്ഞാണ് ഭിന്നതയില്ലെന്ന് സ്ഥാപിക്കാൻ കെ.എം മാണിയും ജോസ് കെ മാണിയും ശ്രമിച്ചത്. ഈ വാദം പൊളിച്ചാണ് കേരള യാത്രയുടെ സമാപന ചടങ്ങിൽ നിന്ന് പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് വിട്ടു നിൽക്കുന്നത്. ലോക കേരള സഭ പരിപാടിയിൽ പങ്കെടുക്കാനാണ് ജോസഫ് നാളെ ദുബായിലേക്ക് തിരിക്കുന്നത്. 

Read More:ഇടുക്കിയല്ലെങ്കില്‍ ചാലക്കുടി’; സമ്മര്‍ദ്ദം ശക്തമാക്കി പി.ജെ ജോസഫ്

ലയനം കൊണ്ട് പ്രയോജനം ലഭിച്ചില്ലെന്നും, യു.ഡി.എഫിൽ തിരികെയെത്തിയതിന് ശേഷം അവഗണിക്കപ്പെടുന്നുവെന്നും നേരത്തെ തന്നെ പരാതിയുണ്ട്. സീറ്റ് ചർച്ചകളിലെ അതൃപ്തിക്കൊപ്പം, ജോസ് കെ മാണി പാർട്ടി തലപ്പത്തെത്തുന്നതിൽ മുതിർന്ന നേതാവായ പി.ജെ ജോസഫിനുള്ള വിയോജിപ്പാണ് ഭിന്നത രൂക്ഷമാക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top