Advertisement

പ്രോ വോളിയില്‍ ഇന്ന് കാലിക്കറ്റ്-അഹമ്മദാബാദ് പോരാട്ടം

February 13, 2019
Google News 1 minute Read

പ്രോ വോളിയില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ കാലിക്കറ്റ് ഹീറോസ് അഹമ്മദാബാദ് ഡിഫന്റേഴ്‌സിനെ നേരിടും .ലീഗില്‍ ഇത് വരെ തോല്‍വി വഴങ്ങാത്ത ടീമെന്ന ആത്മവിശ്വാസത്തിലാണ് ഹീറോസ് കളത്തിലിറങ്ങുന്നത്. കളിച്ച നാല് മത്സരങ്ങളിലും തിളക്കമാര്‍ന്ന ജയവുമായി ഹീറോസ് നേരത്തെ തന്നെ സെമി ബര്‍ത്ത് ഉറപ്പിച്ചിരുന്നു. അജിത് ലാല്‍ , ജെറോം വിനീത് ,കാര്‍ത്തിക് തുടങ്ങിയവരുടെ മിന്നും ഫോമില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ഇന്ന് അഞ്ചാം ജയം തേടി കാലിക്കറ്റ് ഇറങ്ങുന്നത്.

Read Also: ദിവ്യ എസ് അയ്യര്‍ അനധികൃതമായി പതിച്ചു നല്‍കിയ സര്‍ക്കാര്‍ ഭൂമിയില്‍ പോലീസ് സ്‌റ്റേഷന്‍ വരുന്നു

മറുവശത്ത് കളിച്ച 2 മത്സരങ്ങളും തോറ്റ അഹമദബാദ് ഡിഫന്‍ഡേഴ്‌സിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ് .തോറ്റാല്‍ അഹമ്മദബാദ് സെമി കാണാതെ പുറത്താകും .വൈകിട്ട് ഏഴ് മണിക്ക് രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്നലെ നടന്ന മത്സരത്തില്‍ യു മുംബയെ ബ്ലാക്ക് ഹോക്‌സ് ഹൈദരാബാദ് രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്ത് ലീഗിലെ രണ്ടാം ജയം സ്വന്തമാക്കി.

Read Also: കശ്മീരിലെ പുല്‍വാമയില്‍ സ്‌കൂളില്‍ സ്‌ഫോടനം; പത്ത് കുട്ടികള്‍ക്ക് പരിക്ക്

അതേ സമയം ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാക്ക് ഹോക്‌സ് ഹൈദരാബാദിന് 5 കളികളില്‍ നിന്നായി 4 പോയിന്റ് മാത്രമാണുള്ളത്. മറ്റു ടീമുകളുടെ മത്സരഫലത്തെ ആശ്രയിച്ചിരിക്കും ഇനി പ്ലേ ഓഫിലേക്കുള്ള ഹോക്‌സിന്റെ സാധ്യതകള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here