പി.ജയരാജന്‍ ജില്ലാ സെക്രട്ടറി സ്ഥാനമൊഴിയണമെന്ന് രമേശ് ചെന്നിത്തല

ഷൂക്കൂര്‍ വധക്കേസില്‍ കൊലക്കുറ്റം ചുമത്തപ്പെട്ട പി.ജയരാജന്‍ സി.പി.എം. ജില്ലാ സെക്രട്ടറി സ്ഥാനവും, ടി വി രാജേഷ് എം എല്‍ എ സ്ഥാനവും രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. രാഷ്ട്രീയ രംഗത്തെ ക്രിമിനല്‍വത്കരണത്തിനെതിരെ സി പി എം നടപടിയെടുക്കണം.
Read Also: റോബർട്ട് വദ്രയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു
വി.എസ്. പറഞ്ഞതെങ്കിലും പാര്‍ട്ടി ഗൗരവത്തിലെടുക്കുമോ എന്ന സംശയമുണ്ട്. മുഖ്യമന്ത്രിയുടെ മൗനം പ്രതികളെ സംരക്ഷിക്കുന്നതാണെന്നും ഭരിക്കുന്ന പാര്‍ട്ടി തന്നെ അക്രമത്തിന് പച്ചക്കൊടി
കാട്ടുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Read Also: കേരളയാത്രയുടെ സമാപന പരിപാടിയില്‍ പി ജെ ജോസഫ് പങ്കെടുക്കില്ല
എം കെ രാഘവനെതിരയുള്ള കേസ് രാഷ്ട്രീയ പ്രേരിതമാണ്. വ്യക്തഹത്യ നടത്താനുള്ള ശ്രമമാണിത്. യു ഡി എഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും.സീറ്റ് വിഭജന കാര്യത്തില്‍ ആശയക്കുഴപ്പങ്ങളില്ല. കേരളത്തില്‍ ബിജെപിയെയും സിപിഎമ്മിനെയും തോല്‍പ്പിക്കാനുള്ള ശക്തി യുഡിഎഫിനുണ്ടെന്നും ഒരു അടവുനയവും ഇല്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here