Advertisement

വാലന്റൈൻസ് ദിനത്തിൽ ബജ്രംഗ് ദളിന്റെ റാലി; 60 പ്രവർത്തകർ അറസ്റ്റിൽ

February 14, 2019
Google News 1 minute Read
60 bajrang dal workers arrested in valentines day

വാലന്റൈൻസ് ദിനത്തിൽ അനുമതിയില്ലാതെ റാലി നടത്തിയ ബജ്രംഗ് ദൾ പ്രവർത്തകർ അറസ്റ്റിൽ. ഹൈദരാബാദിലെ എൽബി നഗറിലാണ് ബജ്രംഗ് ദൾ പ്രവർത്തകർ റാലി നടത്തിയത്. കാവി കൊടിയുമേന്തി ‘ജയ് ശ്രീരാം’ മുദ്രാവാക്യം മുഴക്കുന്ന പ3വർത്തകരെ പോലസ് വണ്ടിയിൽ കയറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വാലന്റൈൻസ് ദിനത്തിൽ ഓഫറുകൾ നൽകുന്ന സ്ഥാപനങ്ങളുടേയും ജുവല്ലറികളുടെ മുന്നിൽ പ്രതിഷേധ പ്രകടനങ്ങളും പ്രവർത്തകർ നടത്തിയിരുന്നു. ഹനുമാൻ ക്ഷത്രം മുതൽ എൽബി നഗർ എക്‌സ് ക്രോസ് വരെയായിരുന്നു റാലി. എവിടെവെച്ച് സെയിന്റ് വാലന്റൈനിന്റെ കോലം കത്തിക്കാനും പ്രവർത്തകർ മുതിർന്നതോടെയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്.

Read More : വാലന്റൈൻസ് ദിനം ആഘോഷിക്കുന്ന ദമ്പതികളുടെ ദൃശ്യങ്ങൾ പകർത്താൻ 250 പ്രവർത്തകരെ നിയോഗിച്ച് ബജ്രംഗ് ദൾ

നേരത്തെ വാലന്റൈൻസ് ദിനത്തിൽ ‘മോശം പ്രവർത്തികളിൽ’ മുഴുകുന്നവരുടെ ദൃശ്യങ്ങൾ പകർത്താൻ 250 പ്രവർത്തകരെ നിയോഗിക്കുമെന്ന് ബജ്രംഗ് ദൾ അറിയിച്ചിരുന്നു. നീതിക്ക്’ നിരക്കാത്തതൊന്നും സംഭവിക്കുന്നില്ല എന്ന് ഉറപ്പുവരുത്താനാണ് ഇതെന്നാണ് വിശദീകരണം.

ഡെഹറാഡൂൺ നഗരത്തിലുടനീളം 250 ഓളം പ്രവർത്തകരെയാണ് ഇതിനായി നിയോഗിക്കുകയെന്ന് ഡെഹറാഡൂൺ യൂണിറ്റിന്റെ കൺവീൻ വികാസ് വർമ പറയുന്നു. പൊതുമധ്യത്തിൽ ‘കൂടുതൽ അടുത്തിടപഴകുന്ന’ ദമ്പതികളുടെ ദൃശ്യങ്ങൾ പകർത്തുന്നതിനൊപ്പം സ്ത്രീകളെ ശല്യം ചെയ്യുന്നവരുടെ ദൃശ്യങ്ങളും ഇവർ പകർത്തി പോലീസിന് കൈമാറും.

പോലീസിൽ പരാതി പറഞ്ഞാൽ തങ്ങൾ ഇല്ലാ വചനം പറയുകയാണെന്നും ഒടുക്കം തങ്ങൾ അവരെയാണ് ഉപദ്രവിച്ചതെന്ന് വരുത്തി തീർക്കുകയും ചെയ്യും. ഇതിനാണ് ഇത്തവണ ദൃശ്യങ്ങളടങ്ങിയ തെളിവുകൾ സഹിതം തങ്ങൾ പോലീസിനെ സമീപിക്കുന്നത്. സാധാരണ ദമ്പതികളെ തങ്ങൾ ആക്രമിക്കില്ലെന്നും ‘കൂടുതൽ അടുത്തിടപഴകുന്ന’വരെ മാത്രമേ ഉപദ്രവിക്കുകയുള്ളുവെന്നും വർമ്മ പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here