Advertisement

ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ല : സർക്കാർ കോടതിയിൽ

February 14, 2019
1 minute Read

ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ല എന്ന് സംസ്ഥാന സര്ക്കാർ. പുനഃപരിേശാധന ഹർജികളിൽ സുപ്രീം കോടതിയിൽ എഴുതി നൽകിയ രേഖയിലാണ് സർക്കാർ നിൽപാടു ആവർത്തിക്കുന്നത്

ബ്രഹ്മചര്യത്തെ ബാധിക്കും എന്ന വാദം സ്ത്രീകളുടെ അന്തസ്സ് ഇടിച്ച് താഴ്ത്തുന്നതാണെന്നും പത്ത് വയസ്സുള്ള പെൺകുട്ടി പോലും അയ്യപ്പന്റെ ബ്രഹ്മചര്യതെ ഹനിക്കും എന്ന വാദം അംഗീകരിക്കാൻ ആകാത്തതാണെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.

Read More : ശബരിമലയിൽ ദർശനത്തിനെത്തിയ യുവതികളെ തിരിച്ചയച്ചു

2007 വരെ 35 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് ദേവസ്വം ബോർഡ് അംഗമാകാൻ അനുമതി ഉണ്ടായിരുന്നു. 2007ൽ ആണ് ഇത് 60 വയസ്സായി ഉയർത്തിയത്. 35 വയസ്സുള്ള സ്ത്രീക്ക് ദേവസ്വം ബോർഡ് അംഗം ആകാം എങ്കിൽ ക്ഷേത്രത്തിലും കയറാമെന്ന് സർക്കാർ പറയുന്നു.

ശബരിമലയിൽ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച ഭരണഘടന ബെഞ്ച് വിധിക്കെതിരെ നൽകിയ പുനപ്പരിശോധന ഹർജികളിൽ സുപ്രീം കോടതി വാദം പൂർത്തിയാക്കിയിരുന്നു. ഹർജികളിൽ കൂടുതൽ എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ വാദങ്ങൾ എഴുതി നൽകാനും കക്ഷികൾക്ക് കോടതി അവസരം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകരായ വിജയ് ഹൻസാരിയയും ജയ്‌ദീപ് ഗുപ്തയും വാദങ്ങൾ എഴുതി നൽകി. ഇതിൽ വിജയ് ഹൻസാരി നൽകിയ വാദത്തിൽ ആണ് ബ്രംഹചാരൃം സംബന്ധിച്ച നിലപാട് സര്ക്കാര് വ്യക്തമാക്കുന്നത്. അയ്യപ്പന്റെ ബ്രംഹചരൃം സ്ത്രീകളുടെ സാന്നിധ്യം കൊണ്ട് തകരില്ല. ഇൗ വാദം സ്ത്രീകളുടെ അന്തസ്സ് ഇടിച്ച് താഴ്ത്തുന്നതാണ്.10 വയസ്സുള്ള പെൺകുട്ടി പോലും ബ്രംഹചരൃം തകരാൻ കാരണം ആകുമെന്ന വാദം അംഗീകരിക്കാൻ ആകില്ല. 2007 വരെ 35 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് ദേവസ്വം ബോർഡ് അംഗം ആകാൻ കഴിയുമായിരുന്നു. 2007ൽ ആണ് ഇത് 60 വയസാക്കി ഉയർത്തിയത്. 35 വയസ്സുള്ള സ്ത്രീക്ക് ദേവസ്വം ബോർഡ് അംഗം ആകാൻ കഴിയും എങ്കിൽ ക്ഷേത്രത്തിൽ പ്രവേശിക്കാൻ തടസ്സം എന്താണെന്നും സര്ക്കാർ ചോദിക്കുന്നു. ശബരിമലയിലെ യുവതി പ്രവേശന വിലക്ക് അനിവാര്യമായ ആചാരം അല്ലെന്ന് ജയ്ദീപ്‌ ഗുപ്ത എഴുതി നൽകിയ വാദത്തിൽ പറയുന്നു. നൂറു കണക്കിന് അയ്യപ്പ ക്ഷേത്രങ്ങളിൽ യുവതികൾക്ക് പ്രവേശനം ഉണ്ട്. പിന്നെ എന്ത് കൊണ്ട് ശബരിമലയിൽ മാത്രം വിലക്ക്. യുവതി പ്രവേശന വിലക്ക് ആചാരപരമായ സമ്പ്രദായം ആണെന്ന് വാദം തെറ്റ്. ആചാരപരമായ സമ്പ്രദായത്തിന് ഭരണഘടന പരിരക്ഷ നൽകുന്നില്ലെന്നും ജയ്‌ദീപ്‌ ഗുപ്ത സർക്കാരിന് വേണ്ടി വാദിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top