കനയ്യകുമാറിന് ഡോക്ടറേറ്റ്

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ അദ്ധ്യക്ഷന്‍ കനയ്യകുമാറിന് ഡോക്ടറേറ്റ് ലഭിച്ചു. ദക്ഷിണാഫ്രിക്കയിലെ സാമൂഹ്യമാറ്റങ്ങള്‍ എന്ന വിഷയത്തിലാണ് കനയ്യകുമാര്‍ ഗവേഷണം നടത്തിയത്.
2011ലായിരുന്നു കയ്യകുമാര്‍ ജെഎന്‍യുവില്‍ എംഫില്‍-പിഎച്ച്ഡി കോഴ്സിന് ചേര്‍ന്നത്. ഇതിനിടെ വിദ്യാര്‍ത്ഥി യൂണിയന്‍ അദ്ധ്യക്ഷനായി. നരേന്ദ്ര മോദി സക്കാരിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരെയും സര്‍വ്വകലാശാലകളെ തകര്‍ക്കുന്നതിനെതിരെയും സര്‍വ്വകലാശാലയിലും പുറത്തും കനയ്യകുമാറിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. രോഹിത് വെമുലയുടെ ആത്മഹത്യക്ക് ശേഷം ജെഎന്‍യു കേന്ദ്രീകരിച്ച് നടത്തിയ പ്രക്ഷേഭത്തില്‍ കനയ്യകുമാര്‍, ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. ഈ കേസില്‍ അടുത്തിടെയാണ് ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
കനയ്യകുമാറിനെതിരെ വ്യക്തിപരമായി പല ആക്ഷേപങ്ങളും സംഘപരിവാര്‍ കേന്ദ്രങ്ങള്‍ അഴിച്ചുവിട്ടിരുന്നു. 11 വര്‍ഷമായി കനയ്യകുമാര്‍ ജനങ്ങളുടെ പണം ചെലവഴിച്ചു പഠിക്കുകയാണെന്നും പിഎച്ച്ഡിയുടെ പരീക്ഷകളില്‍ 11 തവണയും പരാജയപ്പെട്ടു എന്നൊക്കെയായിരുന്നു ആക്ഷേപങ്ങള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here