സഹോദരിയുമായി അടുപ്പം; സുഹൃത്തിനെ യുവാവ് വെടിവെച്ച് കൊന്നു

shot dead rajasthan youth shot dead by police alleging cow smuggling

സഹോദരിയുമായി അടുപ്പത്തിലായതിന് സുഹൃത്തിനെ യുവാവ് വെടിവെച്ച് കൊന്നു. ഉത്തർപ്രദേശിലെ സീതാപൂരിലാണ് സംഭവം. സംഭവത്തിൽ സാനു എന്നയാൾ അറസ്റ്റിലായിട്ടുണ്ട്. തദ്ദേശീയമായി നിർമിച്ച തോക്ക് ഉപയോഗിച്ച് സാനു, ധർമേന്ദ്ര സിംഗ് (34) എന്ന തന്റെ സുഹൃത്തിനെ കൊലപ്പെടുത്തുകയായിരുന്നു.

ധർമേന്ദ്രയ്ക്ക് തൻറെ സഹോദരിയുമായുള്ള ബന്ധം സാനു എതിർത്തിരുന്നു. ഇതാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നും പൊലീസ് പറഞ്ഞു. സീതാപൂരിലെ ബസ് സ്റ്റാൻഡിന് സമീപമുള്ള റെസ്റ്റോറൻറിന് അടുത്ത് വച്ചാണ് കൊലപാതകം നടത്തിയത്.

Read More : വാർഡനേയും അന്തേവാസിയേയും കൊലപ്പെടുത്തിയ ശേഷം ജുവനൈൽ ഹോമിൽ നിന്ന് അഞ്ച് പേർ രക്ഷപ്പെട്ടു

റെസ്റ്റോറൻറിലെ സിസിടിവിയിൽ പതിഞ്ഞ കൊലപാതക ദൃശ്യങ്ങളിലൂടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More