വാർഡനേയും അന്തേവാസിയേയും കൊലപ്പെടുത്തിയ ശേഷം ജുവനൈൽ ഹോമിൽ നിന്ന് അഞ്ച് പേർ രക്ഷപ്പെട്ടു

വാർഡനെയും പതിനേഴുകാരനായ അന്തേവാസിയെയും വെടിവെച്ച് കൊന്ന ശേഷം അഞ്ചുപേർ ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ടു. ബിഹാറിലെ പുർണേയയിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്.
രക്ഷപ്പെട്ടവരിൽ ഒരാൾ ജനതാദൾ പ്രാദേശിക നേതാവിൻറെ മകനാണ്. മറ്റൊരാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമാണ്. ഇവർക്ക് തോക്ക് എവിടെ നിന്ന് കിട്ടിയെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ലഹരിക്കായി ഇവർ ഉപയോഗിച്ചിരുന്ന ചുമയുടെ മരുന്നു പിടിച്ചെടുത്തിരുന്നു. ഇതേതുടർന്ന് കുട്ടികളും വാർഡനും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here