Advertisement

പ്രണയം നിറച്ച് ഓര്‍മ്മയില്‍ ഒരു ശിശിരത്തിലെ മ്യൂസിക്കല്‍ ടീസര്‍

February 14, 2019
0 minutes Read
ormayil ou sisiram

പ്രണയദിനമായ ഇന്ന് ഓര്‍മ്മയില്‍ ഒരു ശിശിരം എന്ന ചിത്രത്തിലെ മ്യൂസിക്കല്‍ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. കൈ നീട്ടി ആരോ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ടീസറാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് രഞ്ജിന്‍ രാജ് ആണ്. ഗാനം ആലപിച്ചിരിക്കുന്നത് മെറിന്‍ ആണ്. സ്ക്കൂള്‍ കാലഘട്ടത്തിലെ പ്രണയം കാണിക്കുന്ന ഗാനമാണിത്.

വിവേക് ആര്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലര്‍വാടി ആട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ ദീപക് ആണ് ചിത്രത്തിലെ നായകന്‍. വിനീത കോശി ആണ് ചിത്രത്തിലെ നായിക.മാക്റോ പിക്ചേഴ്സ് ഒരുക്കുന്ന ചിത്രമാണ് ഓര്‍മ്മയില്‍ ഒരു ശിശിരം. സൈറാ ബാനു, സൺ‌ഡേ ഹോളിഡേ, ബി ടെക് എന്നീ ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച മാക്ട്രോ പിക്ചേഴ്സ് ഒരുക്കുന്ന നാലാമത്തെ ചിത്രമാണിത്. പ്രണയചിത്രമാണിത്.  സംഗീതത്തിന് വളരെ പ്രാധാന്യം ഉള്ള ചിത്രം കൂടിയാണ് ഓര്‍മ്മയില്‍ ഒരു ശിശിരം. ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് പുറമെ പശ്ചാത്തല സംഗീതം ഒരുക്കിയതും രഞ്ജിന്‍ രാജാണ്.  വിജയ് യേശുദാസ്, ഹരിചരണ്‍, ബെന്നി ദയാല്‍, മെറിന്‍ ഗ്രിഗറി എന്നിവരാണ് ചിത്രത്തിലെ മറ്റ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top