Advertisement

വ്യവസായികള്‍ക്ക് കോടികള്‍ നല്‍കുന്ന മോദി കര്‍ഷകരെ അവഗണിക്കുന്നു: രാഹുല്‍

February 14, 2019
1 minute Read
Rahul Gandhi

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വന്തം തട്ടകത്തില്‍ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വൻകിട വ്യവസായികൾക്ക്‌ കോടികൾ നൽകുന്ന മോദിക്ക് കർഷകർക്കും ആദിവാസികൾക്കും വേണ്ടി ചെലവാക്കാൻ പണമില്ലെന്ന് രാഹുൽ ആരോപിച്ചു. കര്‍ഷകര്‍ക്കും, ആദിവാസികൾക്കും ചെറുകിട കച്ചവടക്കാർക്കും നൽകേണ്ട 30,000 കോടിയാണ് മോദി അനില്‍ അംബാനിക്ക് നല്‍കിയത്. ചെറുകിട കര്‍ഷകരെ മോദി കള്ളനെ പോലെയാണ് കണ്ടതെന്നും  ഗുജറാത്തിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ രാഹുല്‍ വിമര്‍ശിച്ചു.

ഗുജറാത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ജന്‍ ആക്രോശ് റാലിയില്‍ സംസാരിക്കവെയായിരുന്നു രാഹുൽ ഗാന്ധി  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങൾ ഉന്നയിച്ചത്.
അവകാശ വാദങ്ങള്‍ അല്ലാതെ ബിജെപി കര്‍ഷകര്‍ക്കും ആദിവാസി ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമായി എന്താണ് ചെയ്തതെന്ന് രാഹുൽ ചോദിച്ചു. കര്‍ഷകന്‍ രാജ്യത്താകമാനം കടം എഴുതി തള്ളാൻ അപേക്ഷിക്കുമ്പോൾ 30,000 കോടി രൂപ അനില്‍ അംബാനിയുടെ പോക്കറ്റില്‍ എത്തിക്കുകയാണ് മോദി ചെയ്തത്. ജിഎസ്ടി വഴി ഇടത്തരം കച്ചവടക്കാരെ ചൂഷണം ചെയ്തു. കോടികൾ തട്ടി മല്യയെയും നീരവ് മോദിയെയും രാജ്യം വിടാൻ അനുവദിച്ചു. അതിനാലാണ് കാവല്‍ക്കാരനെ കള്ളനെന്ന് വിളിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

Read Moreപാര്‍ട്ടി വേദിയില്‍ രാഹുല്‍ ഗാന്ധിയെ ചുംബിച്ച് പ്രവര്‍ത്തക; വീഡിയോ

ആർഎസ്എസ് പ്രചരിപ്പിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ സ്നേഹ കൊണ്ട് നേരിടാനും രാഹുല്‍ ആഹ്വാനം ചെയ്തു.
രാവിലെ രാജസ്ഥാനിലെ അജ്മീരിൽ സേവാദളിന്റെ ദേശീയ കൺവെൻഷനിൽ സംസാരിക്കവേയാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. ഒറ്റ മതം മതിയെന്ന ആശയം പ്രചരിപ്പിക്കുന്ന Rടട, മതത്തിന്റെ പേരിൽ ജനത്തെ ഭിന്നിപ്പിക്കുകയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top