അധികാരത്തര്‍ക്കം; സുപ്രീംകോടതിയുടെ വിധിയില്‍ ഭിന്നത; കേസ് മൂന്നംഗ ബെഞ്ചിന് വിട്ടു

നിയമനവും സ്ഥലം മാറ്റവും അടക്കമുള്ള ഭരണ വിഷയങ്ങളില്‍ സുപ്രീംകോടതിയുടെ രണ്ടംഗബെഞ്ചിന്റെ വിധിയില്‍ ഭിന്നത. ജോയിന്റ് സെക്രട്ടറി തലത്തിന് മുകളിലുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനും നിയമിക്കാനുമുള്ള അധികാരം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് മാത്രമാണെന്നാണ് ജസ്റ്റിസ് എ കെ സിക്രി അഭിപ്രായപ്പെട്ടു. ജോയിന്റ് സെക്രട്ടറിക്ക് താഴെവരുന്ന സംസ്ഥാന സര്‍ക്കാരിലെ ഉദ്യോഗസ്ഥരെ നിയമിക്കാനും സ്ഥലംമാറ്റാനുമുള്ള അധികാരം സംസ്ഥാന സര്‍ക്കാരിന് ഉണ്ടെന്നും സിക്രി അഭിപ്രായപ്പെട്ടു. ജസ്റ്റിസ് സിക്രിയുടെ വിധിയോട് ജസ്റ്റിസ് അശോക് ഭൂഷന്‍ വിയോജിച്ചു. മുഴുവന്‍ ഉദ്യോഗസ്ഥരേയും നിയമിക്കാനുള്ള അധികാരം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് മാത്രമാണെന്നാണ് ജസ്റ്റിസ് സിക്രിയെ വിയോജിച്ച് അശോക് ഭൂഷന്‍ വിധിച്ചത്. അതിന് സംസ്ഥാന സര്‍ക്കാരിന് യാതൊരു വിധ അധികാരമില്ലെന്നും അദ്ദേഹം വിധിച്ചു. വിയോജിപ്പിനെ തുടര്‍ന്ന് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടു.
ഉദ്യോഗസ്ഥരുടെ നിയമനത്തില്‍ മാത്രമായിരുന്നു രണ്ടംഗബെഞ്ചില്‍ ഭിന്നത. ആന്റി കറപ്ഷന്‍ ബ്യൂറോയുടെ അധികാരം ലഫ്റ്റനന്റെ ഗവര്‍ണര്‍ക്കാണെന്ന് ജസ്റ്റിസ് സിക്രിയും ജസ്റ്റിസ് അശോക്ഭൂഷനും ഒരുമിച്ച് അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന് ഇതിനുള്ള അധികാരമില്ല. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ മാത്രം അന്വേഷണം നടത്താനാണ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് അധികാരം. കേന്ദ്രസര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാകരിന് അധികാരമില്ലെന്നും രണ്ടംഗ ബെഞ്ച് ഉത്തരവിട്ടു. അതേസമയം, അന്വേഷണത്തിന് കമ്മീഷനെ നിയമിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനല്ലെന്നും കേന്ദ്രസര്‍ക്കാരിനാണെന്നും രണ്ട് ജഡ്ജിമാരും ഒരുമിച്ച് തീര്‍പ്പുകല്‍പ്പിച്ചു.
ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ ഡല്‍ഹി സര്‍ക്കാരടക്കം സമര്‍പ്പിച്ച ഹര്‍ജികളിലാണ് രണ്ടംഗ ബെഞ്ച് പരിഗണിച്ചത്. മന്ത്രിസഭയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ഭരണഘടന ബെഞ്ച് നേരത്തെ വിധിച്ചിരുന്നു. എന്നാല്‍ നിയമനവും സ്ഥലം മാറ്റവും അടക്കമുള്ള ഫയലുകളില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഇടപെട്ടതോടെയാണ് ഡല്‍ഹി സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. സ്ഥലം മാറ്റം തടയപ്പെട്ട ഉദ്യോഗസ്ഥരും ഹര്‍ജി നല്‍കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here