പത്തനംതിട്ടയില്‍ ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ച മൂന്ന് പേര്‍ പിടിയില്‍

പത്തനംതിട്ട വെച്ചൂച്ചിറയിൽ പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിലായി. വെച്ചൂച്ചിറ സ്വദേശികളായ രജീഷ്, റോഷൻ, ജോബിൻ എന്നിവരാണ് പിടിയിലായത്. ഒരുമാസത്തിനിടെ പെണ്‍കുട്ടികള്‍ നിരവധി തവണ പീഡനത്തിന് ഇരയായെന്നാണ് പോലീസ് പറയുന്നത്. ഫോൺ വിളിച്ചുള്ള സൗഹൃദം മുതലെടുത്തായിരുന്നു ഇവര്‍ കുട്ടികളെ പീഡിപ്പിച്ചത്. കേസിലെ ഒന്നാംപ്രതി ലാൽരാജ്, പെൺകുട്ടിയെ കയറ്റിക്കൊണ്ടുപോയ ഓട്ടോ ഡ്രൈവർ അമൽ എന്നിവരെയും ഇനി പിടികൂടാനുണ്ട്. കൂട്ടത്തില്‍ ഒരു പെണ്‍കുട്ടിയുമായി ഓട്ടോ ഡ്രൈവര്‍ക്കുള്ള അടുപ്പം മുതലെടുത്താണ് ബാക്കിയുള്ളവര്‍ പെണ്‍കുട്ടികളുമായി അടുപ്പം സ്ഥാപിച്ചത്.
ഒരു കുട്ടി സ്ക്കൂളില്‍ വരാതിരുന്നതിനെ തുടര്‍ന്ന് സ്ക്കൂള്‍ അധികൃതര്‍ നടത്തിയ അന്വേഷണമാണ് പീഡനത്തിന് തുമ്പ് ഉണ്ടാക്കിയത്. സ്ക്കൂള്‍ അധികൃതര്‍ ചൈള്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. തിരുവല്ല ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here