‘ഞാന്‍ നല്കിയ വാഗ്ദാനം സ്വീകരിക്കാന്‍ എന്തുകൊണ്ട് ബാങ്കുകളോട് നിര്‍ദ്ദേശിക്കുന്നില്ല’; മോദിയോട് വിജയ് മല്യ

പാര്‍ലമെന്റില്‍ പേരെടുത്ത് പറയാതെ തന്നെ പരാമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി വ്യവസായി വിജയ് മല്യ. താന്‍ മുന്നോട്ട് വെയ്ക്കുന്ന വാഗ്ദാനം സ്വീകരിക്കാന്‍ എന്തുകൊണ്ട് മോദി ബാങ്കുകളോട് പറയുന്നില്ലെന്ന് മല്യ ചോദിക്കുന്നു. ട്വിറ്ററിലൂടെയായിരുന്നു മല്ല്യയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പ്രധാനമന്ത്രി പ്രസംഗിക്കുന്നത് കേട്ടുവെന്ന് മല്യ പറയുന്നു. അദ്ദേഹം നല്ലൊരു പ്രാസംഗികനാണ്. പേര് പറയാതെ 9000 കോടി രൂപ തട്ടിച്ച ഒരാളെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചിരുന്നു. മാധ്യമങ്ങള്‍ നല്കിയ വാര്‍ത്തയില്‍ നിന്നും അത് താനാണെന്ന് വ്യക്തമായെന്ന് മല്യ ട്വീറ്റില്‍ പറയുന്നു.
The Prime Ministers last speech in Parliament was brought to my attention. He certainly is a very eloquent speaker. I noticed that he referred to an unnamed person who “ran away” with 9000 crores. Given the media narrative I can only infer that reference is to me.
— Vijay Mallya (@TheVijayMallya) 14 February 2019
കര്‍ണ്ണാടക സര്‍ക്കാരിന് മുന്‍പാകെ താനൊരു ഒത്തുതീര്‍പ്പ് വ്യവസ്ഥ മുന്നോട്ടുവെച്ചിരുന്നു. ഇതിനെ അര്‍ത്ഥശൂന്യമായി കണ്ട് തള്ളിക്കളയരുത്. അത് അങ്ങേയറ്റം അത്മാര്‍ത്ഥവും വ്യക്തവും പൂര്‍ത്തിയാക്കാന്‍ കഴിയുന്നതുമായ വാഗ്ദാനമായിരുന്നു. കെഎഫ്എയ്ക്ക് നല്കിയ പണം എന്തുകൊണ്ട് ബാങ്കുകള്‍ എടുക്കുന്നില്ലെന്നും മറ്റൊരു ട്വീറ്റില്‍ മല്യ ചോദിക്കുന്നു.
I have made the offer to settle before the Hon’Ble High Court Court of Karnataka. This cannot be dismissed as frivolous. It is a perfectly tangible, sincere, honest and readily achievable offer. The shoe is on the other foot now. Why don’t the Banks take the money lent to KFA ?
— Vijay Mallya (@TheVijayMallya) 14 February 2019
കിങ് ഫിഷര്‍ എയര്‍ലൈന്‍സിനുവേണ്ടി വിവിധ ബാങ്കുകളില്‍ നിന്നും 9000 കോടി രൂപ കടമെടുത്ത് 2016 മാര്‍ച്ച് 2 ന് മല്യ നാടുവിട്ടിരുന്നു. നിലവില്‍ യുകെയില്‍ കഴിയുന്ന മല്ല്യയെ ഇന്ത്യക്ക് കൈമാറാമെന്ന് ബ്രിട്ടന് അറിയിച്ചിരുന്നു.
Read more: വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here