യോഗി ആദിത്യനാഥ് ഇന്ന് കേരളത്തിൽ

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിജെപിയുടെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരകനുമായ യോഗി ആദിത്യനാഥ് ഇന്ന് കേരളത്തിൽ. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ വൈകീട്ട് നാലിന് ബിജെപി പ്രവര്‍ത്തക കണ്‍വന്‍ഷന്‍ യോഗി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, കൊല്ലം, ആറ്റിങ്ങല്‍, പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നിന്നുള്ള ശക്തികേന്ദ്ര ഭാരവാഹികളുടെ യോഗത്തിലും യോഗി ആദിത്യനാഥ് പങ്കെടുക്കുന്നുണ്ട്. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹെലികോപ്റ്ററിലാണ് യോഗി ആദിത്യനാഥ് എത്തുന്നത്.
സംസ്ഥാനത്തെ പേജ് പ്രമുഖരുടെ യോഗമാണ് പത്തനംതിട്ടയില്‍ നടക്കുന്നത്. യുപിയിലും ഉത്തര്‍ പ്രദേശിലും ബിജെപി പരീക്ഷിച്ച തന്ത്രമാണ് പേജ് മുഖ്. ഈ രണ്ട് സംസ്ഥാനങ്ങളിലും ബിജെപിയെ തെരഞ്ഞെടുപ്പില്‍ തുണച്ചതും ഈ തന്ത്രമാണ്. വോട്ടര്‍ പട്ടികയിലെ ഒരു പേജിലെ ആളുകളെ മുഴുവന്‍ ഒരു പ്രവര്‍ത്തകന്‍ കൈകാര്യം ചെയ്യുന്ന പദ്ധതിയാണിത്. ഈ വോട്ടര്‍മാരെ പ്രവര്‍ത്തകന്‍ നിരന്തരം സന്ദര്‍ശിച്ച് വോട്ട് ഉറപ്പാക്കുകയാണ് വേണ്ടത്. കേരളത്തിലെ 20ലോക്സഭാ മണ്ഡലത്തിലും പാര്‍ട്ടിയുടെ പ്രവര്‍ത്തകരെ പേജ് പ്രമുഖായി നിയോഗിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here