ബ്രെക്‌സിറ്റ് കരാർ ബ്രിട്ടീഷ് പാർലമെന്റ് വീണ്ടും തള്ളി

തെരേസ മേ സർക്കാർ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാർ ബ്രിട്ടീഷ് പാർലമെന്റ് വീണ്ടും തള്ളി. 258 ന് എതിരെ 303 വോട്ടുകൾക്കാണ് കരാർ പരാജയപ്പെട്ടത്. കഴിഞ്ഞ ജനുവരിയിലും ബ്രിട്ടീഷ് പാർലമെന്റ് ബ്രെക്‌സിറ്റ് കരാർ തളളിയിരുന്നു.
ജനുവരിയിൽ 432 എം പിമാർ എതിർത്തപ്പോൾ 202 പേർ മാത്രമായിരുന്നു അനുകൂലിച്ചത്. മാർച്ച് 29 ന് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തുപോകാനിരിക്കെ തെരേസ മേക്കു കനത്ത തിരിച്ചടിയാണിത്.
Read More : ബ്രെക്‌സിറ്റിന് ശേഷം യൂറോപ്യൻ യൂണിയനിലെ കുട്ടികൾക്ക് ബ്രിട്ടനിൽ തുടരുന്നത് ദുഷ്‌കരമാകുമെന്ന് മുന്നറിയിപ്പ്
ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിലെ 118 പേരാണ് ബ്രെക്‌സിറ്റിനെ എതിർത്ത് അന്ന് വോട്ട് രേഖപ്പെടുത്തിയത്. പ്രതിപക്ഷം കൂടി ചേർന്നതോടെ 230 വോട്ടിൻറെ വ്യത്യാസമായി. ബ്രട്ടീഷ് ചരിത്രത്തിൽ സർക്കാർ പാർലമെൻറിൽ ഇത്രയധികം വോട്ടുകൾക്ക് തോൽക്കുന്നത് ഇതാദ്യമാണ്. ഇതോടെ സർക്കാരിനെതിരെ ഇന്ന് അവിശ്വാസം കൊണ്ട് വരുമെന്ന് ലേബർ പാർട്ടി അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here