Advertisement

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പര; ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും

February 15, 2019
1 minute Read

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. അഞ്ച് ഏകദിനങ്ങളിലെ ആദ്യ മൂന്ന് മത്സരങ്ങൾക്കുള്ള ടീമിനെയാണ് തെരഞ്ഞെടുക്കുന്നത്. ഏകദിന ലോകകപ്പിന് മുമ്പുള്ള അവസാന പരമ്പരയായതിനാൽ സെലക്ടർമാർ പരീക്ഷണങ്ങൾക്ക് മുതിർന്നേക്കും. നാലാം പേസറായി ഖലീൽ അഹമ്മദ്, ജയദേവ് ഉനദ്കട് എന്നിവരിൽ ആരെ പരിഗണിക്കണം എന്നതാവും സെലക്ടർമാരുടെ യോഗത്തിലെ പ്രധാന ചർച്ച.

Read More : ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ന്യുസീലൻഡിനെതിരായ ഏകദിന പരമ്പരയിൽ വിശ്രമം അനുവദിച്ച ക്യാപ്റ്റൻ വിരാട് കോഹ്ലിയും ജസ്പ്രീത് ബുംറയും ടീമിൽ തിരിച്ചെത്തും. മുംബൈയിലാണ് സെലക്ഷൻ കമ്മിറ്റി യോഗംഓപ്പണർമാരായ രോഹിത് ശർമയ്ക്കും ശീഖർ ധവാനും വിശ്രമം അനുവദിച്ചാൽ കെ എൽ രാഹുലും അജിങ്ക്യ രഹാനെയുമാകും ഓപ്പണർമാരായി എത്തുന്നത്. ഹാർദ്ദിക് പാണ്ഡ്യ, വിജയ് ശങ്കർ, രവീന്ദ്ര ജഡേജ എന്നീ മൂന്ന് ഓൾറൗണ്ടർമാരും ടീമിലെ സ്ഥാനം നിലനിർത്തിയേക്കും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top