Advertisement

ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയ്ക്ക് നേരിയ മുന്‍തൂക്കം

February 15, 2019
1 minute Read

സംസ്ഥാനത്തെ തദ്ദേശസ്വയം ഭരണ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് നേരിയ മുന്‍തൂക്കം. 15 ഇടത്ത് എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ 13 ഇടത്ത് യുഡ്എഫ് വിജയിച്ചു. ഒഞ്ചിയം പഞ്ചായത്ത് ഭരണം ആര്‍എംപി നിലനിര്‍ത്തിയപ്പോള്‍ തിരൂര്‍ ബോക്ക് പഞ്ചായത്ത് എല്‍ഡിഎഫ് പിടിച്ചെടുത്തു.കൊച്ചി കോര്‍പ്പറേഷനിലും തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിലും അട്ടിമറി വിജയം നേടിയ ഇടതുമുന്നണിക്ക് പക്ഷേ ചിലയിടങ്ങളില്‍ കാലിടറി.

കയ്യിലുണ്ടായിരുന്ന 4 സീറ്റ് നഷ്ടമായപ്പോള്‍ യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തത് രണ്ട് സീറ്റ് .നാല് വാര്‍ഡുകള്‍ എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്ത കോണ്‍ഗ്രസിന് നഷ്ടം മൂന്ന്. തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ പുറത്തൂര്‍ ബ്ലോക്ക് കോണ്‍ഗ്രസില്‍ നിന്ന് സിപിഐഎം പിടിച്ചെടുത്തു. ഇതോടെ ബ്ലാക്ക് പഞ്ചായത്ത് ഭരണം 8-7 ന് എല്‍ഡിഎഫ് സ്വന്തമാക്കി. കൊച്ചി കോര്‍പ്പറേഷനിലെ വൈറ്റില ജനത വാര്‍ഡില്‍ സിപിഐയിലെ ബൈജു തോട്ടാളി 48 വോട്ടിന്റെ ഭരിപക്ഷത്തിന് കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്തു.

Read Also: ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചു

തിരുവനന്തപുരം കള്ളിക്കാട ഗ്രാമപഞ്ചായത്തിലെ ചാമവിളപ്പുറം, കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടി, കോട്ടയം നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡ്, വയനാട് നെന്മേനി ഗ്രാമപഞ്ചായത്തിലെ മംഗലംവാര്‍ഡ് എന്നിവ എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. ആലപ്പുഴ നഗരസഭയിലെ ജില്ലാ കോടതി വാര്‍ഡില്‍ യുഡിഎഫ് വിമതനാണ് വിജയിച്ചത്. ഇവിടെ യുഡിഎഫിനെ രണ്ടാം സ്ഥാനത്ത് പിന്തള്ളി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് സ്വതന്ത്രനായി മത്സരിച്ച ബി മെഹബൂബ് വിജയിച്ചു.

കണ്ണൂര്‍ ജില്ലയിലെ കീഴല്ലൂര്‍ പഞ്ചായത്ത് , കല്ല്യാശ്ശേരി പഞ്ചായത്ത് ,ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി, തൃശൂര്‍ അരിമ്പൂര്‍ ചാഴൂര്‍ പഞ്ചായത്തുകളിലും പെരുമണ്‍ ബ്ലോക്ക് ഡിവിഷനിലും എല്‍ഡിഎഫ് വിജയിച്ചു. തിരുവനന്തപുരം ഒറ്റശേഖരമംഗലം പഞ്ചായത്തിലെ പ്ലാംപഴഞ്ഞി ഒക്കല്‍ പഞ്ചായത്തിലെ ചേലാമറ്റം കുന്നുകര പഞ്ചായത്തിലെ കുന്നുകര ഈസ്റ്റ് താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുറം എന്നിവ യുഡിഎഫ് നിലനിര്‍ത്തി.

Read Also: വീട്ടില്‍ നിന്നും മടങ്ങിയത് വീരമൃത്യുവിലേക്ക്; ധീരജവാന്‌ ആദരാഞ്ജലിയര്‍പ്പിച്ച് രാജ്യം

പാലക്കാട് ജിലയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും യുഡിഎഫിനും രണ്ടുവിധം സീറ്റുകള്‍ ലഭിച്ചു. ആകെ നാല് സീറ്റുകളില്‍ ആണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. പാലക്കാട് നഗരസഭയിലെ രണ്ടാം വാര്‍ഡായ കല്‍പ്പാത്തിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി എസ് വിബിന്‍ 421 വോട്ടുകള്‍ക്ക് വിജയിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി എന്‍. ശാന്തകുമാരന്‍ രണ്ടാം സ്ഥാനത്തെത്തി. പാലക്കാട് നഗരസഭയിലെ അവിശ്വാസ പ്രമേയ ദിവസം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശരവണന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഈ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top