എം എല്‍ എയുടെ പരാതിയില്‍ പി കെ ഫിറോസിനെതിരെ പൊലീസ് കേസെടുത്തു

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ജയിംസ് മാത്യു എം എൽ എ നൽകിയ പരാതിയിൽ കോഴിക്കോട് വെള്ളയിൽ പോലീസാണ് ഫിറോസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. വ്യാജരേഖ ചമച്ചതിനും, അപകീർത്തിപ്പെടുത്തിയതിനും IPC 465,469,471,500 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ഇൻഫർമേഷൻ കേരള മിഷൻ ഡെപ്യൂട്ടി ഡയറക്ടറായി സിപിഎം നേതാവിന്റെ ബന്ധുവിനെ മന്ത്രി കെ.ടി ജലീൽ അനധികൃതമായി നിയമിച്ചെന്ന പ്രചാരണത്തിനായി പികെ ഫിറോസ് വ്യാജരേഖ ചമച്ചുവെന്നാണ് ജെയിംസ് മാത്യു എംഎൽഎയുടെ പരാതി.
ജയിംസ് മാത്യു എം.എൽ.എ ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തത്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷ്ണർ സഞ്ജയ് കുമാർ ഗുരുഡിനാണ് കേസ് അന്വേഷിക്കുന്നത്.
Read More: ഫിറോസിനെ തള്ളി എ.കെ.ബാലന്‍; നിയമനം സ്‌പെഷല്‍ റൂള്‍സ് പ്രകാരം
നേരത്തെ കിര്‍ത്താഡ്‌സില്‍ യോഗ്യതയില്ലാത്തവരെ സ്ഥിരപ്പെടുത്തിയെന്ന പി.കെ.ഫിറോസിന്റെ ആരോപണം മന്ത്രി എ.കെ.ബാലന്‍ തള്ളിയിരുന്നു. സ്‌പെഷല്‍ റൂള്‍സ് പ്രകാരമാണ് നിയമനം നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ചട്ടം 10 പ്രകാരം കൊടുത്ത പ്രൊട്ടക്ഷന്‍ പ്രകാരമാണ് നിയമനം സ്ഥിരപ്പെടുത്തിയത്. തീരുമാനം മന്ത്രിസഭാ യോഗത്തിന്റേതായിരുന്നെന്നും എ.കെ.ബാലന്‍ പറഞ്ഞിരുന്നു.
ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ കുറച്ച് മാന്യത കാണിക്കണം. സുതാര്യമല്ലാത്ത ഒരു പ്രവര്‍ത്തനവും തന്റെ വകുപ്പില്‍ ഉണ്ടാകില്ല. അതിന് ഏതെങ്കിലും ഉദ്യോഗസ്ഥന്‍ നേതൃത്വം കൊടുത്താല്‍ ആ ഉദ്യോഗസ്ഥന്‍ വകുപ്പില്‍ ഉണ്ടാകില്ല. ഇത് താന്‍ വി.എസ്.മന്ത്രിസഭയുടെ കാലത്ത് തെളിയിച്ചിട്ടുള്ളതാണ്. തന്റെ അസി.പ്രൈവറ്റ് സെക്രട്ടറി മണി ഭൂഷണിന്റെ നിയമനം സംബന്ധിച്ച് അടിസ്ഥാനരഹിതമായ വ്യാജ ആരോപണങ്ങളാണ് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് ഉന്നയിച്ചിരിക്കുന്നതെന്നും എ.കെ.ബാലന്‍ വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here