Advertisement

പുൽവാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രം

February 15, 2019
3 minutes Read

പുൽവാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ  മൃതദേഹം ദില്ലി പാലം സൈനിക വിമാനത്താവളത്തിൽ എത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികര്‍ക്ക് ആദരാഞ്ജലി അർപ്പിച്ചു . രാഹുൽ ഗാന്ധിയും  മറ്റ് കേന്ദ്രമന്ത്രിമാരും ആദരാഞ്ജലി അർപ്പിക്കാന്‍ പാലം വിമാനത്താവളത്തില്‍ എത്തിയിരുന്നു. രാഷ്ട്രീയ നേതാക്കളും സൈനികതലവന്മാരും വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അർപ്പിച്ചു.


Read More:പുൽവാമ ഭീകരാക്രമണം; പ്രതിഷേധ സൂചകമായി കറാച്ചി ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നിന്നും പിന്മാറി ജാവേദ് അക്തറും ഷബാന അസ്മിയും

പുല്‍വാമയില്‍ ചാവേറാക്രമണത്തിന് ഉപയോഗിച്ചത് ആര്‍ഡിഎക്സ് എന്ന് വെളിപ്പെടുത്തല്‍. അപകടത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് സിആര്‍പിഎഫ്. ഐഇഡി ആണ് ഉപയോഗിച്ചതെന്ന രീതിയില്‍ നേരത്തെ പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. ആര്‍ഡിഎക്സ് അറുപത് കിലോയാണ് ഉപയോഗിച്ചതെന്നാണ് ഏറ്റവും പുതിയതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

വാഹനത്തില്‍ ഇടിക്കുന്നതിന് മുന്‍പ് പെട്ടിത്തെറിയുണ്ടായി. 150 കിലോമീറ്റര്‍ ചുറ്റളവില്‍ സ്‌ഫോടനത്തിന്റെ ആഘാതമുണ്ടായെന്നും സിആര്‍പിഎഫ് പറഞ്ഞു. അപകടത്തെക്കുറിച്ച് കൂടുതല്‍ സൂചനകള്‍ ലഭിക്കുന്നതിനായി അന്വേഷണം തുടരുകയാണ്. എസ് യുവി അല്ല അപകടത്തിന് ഉപയോഗിച്ചതെന്നുളള വെളിപ്പെടുത്തലുകളും പുറത്ത് വരുന്നുണ്ട്. ആക്രമണത്തില്‍ 39 പേര്‍ മരിച്ചതായാണ് ഔദ്യോഗിക വിശദീകരണം. ഐ എസ് ബന്ധമുള്‍പ്പെടെ അന്വേഷിക്കുകയാണ്.

Read Moreഈ വീഡിയോ പുറത്തിറങ്ങുമ്പോഴേക്കും ഞാൻ സ്വർഗത്തിൽ ആയിരിക്കും’; പുൽവാമ ഭീകരാക്രമണത്തിന് തൊട്ടുമുമ്പ് ഭീകരവാദികൾ പുറത്തിറക്കിയ വീഡിയോ

പുല്‍വാമ ഭീകരാക്രമണം തങ്ങള്‍ ഒരിക്കലും മറക്കില്ലെന്നും ഇതിന് മാപ്പ് നല്‍കില്ലെന്നും രക്തസാക്ഷികളുടെ കുടുംബത്തോടൊപ്പമാണ് തങ്ങളെന്നും സിആര്‍പിഎഫ് പറഞ്ഞു. ഹീനമായ ആക്രമണത്തിന് പകരം ചോദിച്ചിരിക്കുമെന്നും സിആര്‍പിഎഫ് ട്വിറ്ററില്‍ കുറിച്ചു.വ്യാഴാഴ്ച വൈകീട്ട് മൂന്നേകാലോടെയായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. മലയാളിയായ സൈനികന്‍ ഉള്‍പ്പെടെ 44 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2547 ജവാന്മാരുമായിപ്പോയ വാഹന വ്യൂഹത്തിന് നേരെ സ്‌ഫോടക വസ്തുക്കളുമായി ചാവേര്‍ കാര്‍ ഓടിച്ച് കയറ്റുകയായിരുന്നു. സംഭവത്തിന് പിന്നാലെ പാക്കിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. തെക്കന്‍ കശ്മീരിലെ ഗുണ്ടിവാഗ് സ്വദേശിയായ 22 കാരന്‍ ആദില്‍ അഹമ്മദായിരുന്നു ജെയ്‌ഷെ മുഹമ്മദിന് വേണ്ടി ചാവേറായത്. 350 കിലോഗ്രാം സ്‌ഫോടക വസ്തുക്കളായിരുന്നു ആദില്‍ വാഹനത്തില്‍ കരുതിയിരുന്നത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top