Advertisement

‘രാജ്യത്തിനായി ഒരു മകനെ ബലി നല്‍കി, രണ്ടാമനേയും നല്‍കാന്‍ തയ്യാര്‍; പക്ഷേ പാകിസ്ഥാന് ചുട്ടമറുപടി നല്‍കണം’

February 15, 2019
7 minutes Read

പുല്‍വാല ആക്രമണത്തിന് ശേഷം പാക്കിസ്ഥാനെതിരെ വികാരം ശക്തമായിരിക്കുകയാണ്. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന് പിന്തുണ നല്‍കുന്ന പാക്കിസ്ഥാന് തക്കതായ ശിക്ഷ നല്‍കണമെന്ന അഭിപ്രായമാണ് ഉയരുന്നത്. ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍ രത്തന്‍ ഠാക്കൂറിന്റെ പിതാവും ഈ ആവശ്യം ശക്തമായി ഉന്നയിക്കുന്നു. മകനെ നഷ്ടപ്പെട്ട അവസരത്തിലും രാജ്യത്തിന് വേണ്ടി നിലകൊള്ളുകയാണ് ഈ പിതാവ്.

രാജ്യത്തിനായി ഒരു മകനെ ബലിനല്‍കി. അടുത്ത മകനേയും പോരാടാന്‍ അയക്കും. ഭാരതമാതാവിന് വേണ്ടി സമര്‍പ്പിക്കാന്‍ അവനേയും അയക്കാന്‍ തയ്യാറാണ്. പക്ഷേ പാക്കിസ്ഥാന് ചുട്ടമറുപടി നല്‍കണമെന്ന് പിതാവ് പറയുന്നു. ബിഹാറിലെ ഭഗല്‍പൂര്‍ സ്വദേശിയാണ് രത്തന്‍ ഠാക്കൂര്‍.

Read also: ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചു

വ്യാഴാഴ്ച വൈകീട്ട് മൂന്നേകാലോടെയായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. മലയാളിയായ സൈനികന്‍ ഉള്‍പ്പെടെ 44 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2547 ജവാന്മാരുമായിപ്പോയ വാഹന വ്യൂഹത്തിന് നേരെ സ്‌ഫോടക വസ്തുക്കളുമായി ചാവേര്‍ കാര്‍ ഓടിച്ച് കയറ്റുകയായിരുന്നു. സംഭവത്തിന് പിന്നാലെ പാക്കിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. തെക്കന്‍ കശ്മീരിലെ ഗുണ്ടിവാഗ് സ്വദേശിയായ 22 കാരന്‍ ആദില്‍ അഹമ്മദായിരുന്നു ജെയ്‌ഷെ മുഹമ്മദിന് വേണ്ടി ചാവേറായത്. 350 കിലോഗ്രാം സ്‌ഫോടക വസ്തുക്കളായിരുന്നു ആദില്‍ വാഹനത്തില്‍ കരുതിയിരുന്നത്.

Read also: വീട്ടില്‍ നിന്നും മടങ്ങിയത് വീരമൃത്യുവിലേക്ക്; ധീരജവാന്‌ ആദരാഞ്ജലിയര്‍പ്പിച്ച് രാജ്യം

അതേസമയം, ഭീകരാക്രമണത്തിന് ശത്രുക്കള്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജവാന്‍മാരില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും സേനയ്ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും മോദി വ്യക്തമാക്കി. പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയറ്റ്‌ലി പറഞ്ഞു. പാക്കിസ്ഥാന് നല്‍കിയ സൗഹൃദ രാഷ്ട്ര പദവി പിന്‍വലിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരാക്രമണവുമായി ബന്ധപ്പെട്ട തുടര്‍നടപടികളില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനൊപ്പമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. നിലവില്‍ വേറെ ചര്‍ച്ചയൊന്നുമില്ലെന്നും ഈ ദുര്‍ഘട നിമിഷത്തില്‍ താന്‍ സര്‍ക്കാരിനും ജവാന്മാര്‍ക്കും ഒപ്പമാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top