കൊട്ടിയൂര്‍ പീഡനം: ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ്; 3 ലക്ഷം പിഴയടക്കണം

കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ്. 3 വകുപ്പുകളിലായി 60 വര്‍ഷത്തെ തടവാണ് കോടതി വിധിച്ചത്. എന്നാല്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. തലശേരി പോക്‌സോ കോടതി ജഡ്ജി പി എം വിനോദാണ് ശിക്ഷ വിധിച്ചത്. മൂന്നു ലക്ഷം രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു. ഫാദര്‍ അര്‍ഹനാണെന്ന് റോബിന്‍ വടക്കുംചേരി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ആറ് പ്രതികളെ കുറ്റക്കാരനല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വിട്ടയച്ചിരുന്നു.
ശിക്ഷ വിധിക്കുന്നതിന് മുന്‍പായി എന്തെങ്കിലും പറയാനുണ്ടോ എന്ന് റോബിനോട് കോടതി ചോദിച്ചിരുന്നു. കുട്ടിയെ വിവാഹം കഴിച്ച് സംരക്ഷിച്ചോലാമെന്നും ശിക്ഷ കുറച്ച് നല്‍കണമെന്നും ഫാദര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി റോബിന്റെ ആവശ്യം പരിഗണിച്ചില്ല. തുടര്‍ന്ന് 20 വര്‍ഷം തടവു ശിക്ഷ കോടതി വിധിക്കുകയായിരുന്നു.
2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയായതിന്റെ ഉത്തരവാദിത്തം പിതാവില്‍ ചുമത്തി കേസ് ഒതുക്കിതീര്‍ക്കാന്‍ പ്രതിയുടെ ഭാഗത്തുനിന്നും ശ്രമമുണ്ടായിരുന്നു. പെണ്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ നിരവധി തവണ മൊഴി മാറ്റി പറഞ്ഞ കേസ് ഏറെ കോളിളക്കം സൃഷ്ടിച്ചതാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here