തീവ്രവാദികളെ നിയന്ത്രിച്ചില്ലെങ്കിൽ പാകിസ്താൻ കനത്ത വില നൽകേണ്ടി വരും : ഇറാൻ

ഭീകര സംഘടനയായ ജെയ്‌ഷെ അൽ ആദിലിനെ സംരക്ഷിക്കുകയാണെങ്കിൽ പാകിസ്താന് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് തലവൻ ജനറൽ മുഹമ്മദ് അലി ജാഫരി. ഇറാൻപാകിസ്താൻ അതിർത്തിയിൽ ഇറാൻ സൈന്യത്തിനെതിരെ പാക് ഭീകരസംഘടന നടത്തിയ ഭീകരാക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സൈനിക ലീഡറുടെ പ്രതികരണം.
ഇറാൻ പ്രതികാരം വീട്ടുന്നതിന് മുൻപ് പാകിസ്താൻ തന്നെ തീവ്രവാദികളെ പിടികൂടണമെന്നും ജനറൽ മുഹമ്മദ് അലി ജാഫരി പറഞ്ഞു.
Read More : ഇവന്‍ പുല്‍വാമയില്‍ സൈനികരുടെ ജീവനെടുത്ത ചാവേര്‍; ജെയ്‌ഷെ മുഹമ്മദിന്റെ ഭാഗമായത് കഴിഞ്ഞ വര്‍ഷം
പാകിസ്താന്റെ ഭാഗത്ത് നിന്ന് പെട്ടെന്ന് നടപടിയുണ്ടാവുന്നില്ലെങ്കിൽ അന്താരാഷ്ട്ര നിയമങ്ങൾക്കനുസരിച്ച് ഇറാൻ തിരിച്ചടിക്കുമെന്നും ഇറാൻ സൈനിക മേധാവി പറഞ്ഞു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ അന്തിമ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here