ദേശീയ സീനിയര്‍ ബാഡ്മിന്റണ്‍; സൈന നെഹ്വാള്‍ ചാമ്പ്യന്‍

ദേശീയ സീനിയര്‍ ബാഡമിന്റണില്‍ സൈന നെഹ്വാള്‍ ചാമ്പ്യന്‍. ഫൈനലില്‍ പിവി സിന്ധുവെ തോല്‍പ്പിച്ചാണ് സൈന ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയത്. ഗുവാഹത്തിയില്‍ നടന്ന മത്സരത്തിന്റെ സ്കോര്‍ നില 21-18, 21-15.
ഒളിമ്പിക് സില്‍വര്‍ മെഡലിസ്റ്റായ പിവി സിന്ധു മികച്ച തുടക്കത്തോടെയാണ് മത്സരം ആരംഭിച്ചതെങ്കിലും പിന്നീട് സൈന കുതിച്ച് കയറുന്ന കാഴ്ച്ചയാണ് കണ്ടത്. ആദ്യ കളിയുടെ ആദ്യ ഇടവേളയില്‍ 11-10ആയിരുന്ന സ്കോര്‍ രണ്ടാം പകുതിയില്‍ 18-15 എന്ന നിലയിലേക്ക് മാറി. 21-18 സ്കോറിലാണ് ആദ്യ കളി അവസാനിച്ചത്.
Read More : ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സ്; സിന്ധുവിനും സമീര്‍ വര്‍മ്മക്കും തകര്‍പ്പന്‍ ജയം
രണ്ടാം പകുതി തുടങ്ങിയപ്പോള്‍ വീണ്ടും സിന്ധു തന്നെയായിരുന്നു മുന്നില്‍. 2-0 ല്‍ തുടങ്ങിയ സ്കോര്‍ സിന്ധു ആരാധകര്‍ക്ക് പ്രതീക്ഷയേകി 5-3 ല്‍ എത്തി. എന്നാല്‍ സൈന തിരിച്ചു വരവ് നടത്തുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. 5-5 സ്കോര്‍ പിടിച്ച് സൈന മുന്നേറ്റം ആരംഭിച്ചു. രണ്ടാം മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ 11-9 ആയിരുന്നു ലീഡ് നില.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here