കൗമാരക്കാരനെ പീഡിപ്പിച്ച സംഭവം; കർദിനാളിന്റെ തിരുവസ്ത്രം തിരിച്ചുവാങ്ങി ഫ്രാൻസിസ് മാർപ്പാപ്പ

അമ്പത് വർഷങ്ങൾക്ക് മുമ്പ് കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മുൻ കർദിനാളിന്റെ തിരുവസ്ത്രം തിരിച്ചുവാങ്ങി ഫ്രാൻസിസ് മാർപ്പാപ്പ. പ്രായപൂർത്തിയാകാത്തയാളെ പീഡിപ്പിച്ച കേസിൽ തിയോഡോർ മക്കാരിക്ക് കുറ്റക്കാരനാണെന്ന് വത്തിക്കാൻ കോടതി ജനുവരിയിൽ കണ്ടെത്തിയിരുന്നു. ഇതിനേത്തുടർന്നാണ് വൈദികപദവിയിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള പോപ്പിന്റെ സ്ഥിരീകരണം.
2001 മുതൽ 2006 വരെ വാഷിംഗ്ടൺ ഡിസിയിലെ ആർച്ച് ബിഷപ്പായിരുന്നു മക്കറിക്ക്. കത്തോലിക്കാ സഭയിൽ നിന്നും പുറത്താക്കപ്പെടുന്ന ഏറ്റവും മുതിർന്ന ബിഷപ്പ് മാരിൽ ഒരാളാണ് തിയോഡോർ മാക്കെറിക്ക്.
Read More : മാർപ്പാപ്പയുടെ ഉപദേശകനെതിരെ പീഡന ആരോപണം
1970ൽ മക്കാരിക്ക് തന്നെ പീഡിപ്പിച്ചെന്ന് ഒരാൾ വെളിപ്പെടുത്തിയതിനേത്തുടർന്ന് 2017ൽ വത്തിക്കാൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ന്യൂയോർക്ക് അതിരൂപതയാണ് അന്വേഷണം നടത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here