Advertisement

പി.കെ.ഫിറോസിനോട് ഇടത് സര്‍ക്കാര്‍ പകപോക്കുകയാണെന്ന് യൂത്ത്‌ ലീഗ്

February 16, 2019
1 minute Read

പി.കെ.ഫിറോസിനെതിരായ കേസ് ഇടത് സര്‍ക്കാരിന്റെ പകപോക്കല്‍ രാഷ്ടീയമാണെന്ന് യൂത്ത് ലീഗ്. ഫിറോസ് ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാതെ സര്‍ക്കാര്‍ ഒഴിഞ്ഞു മാറുകയാണെന്നും മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ കേസെടുത്തു നിശബ്ദരാക്കാനുള്ള ശ്രമം അനുവദിക്കില്ല. വിജിലന്‍സില്‍ രണ്ട് പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ തയ്യാറായിട്ടില്ല.പകരം ആരോപണം ഉന്നയിച്ച ആളെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കമാണ് നടത്തുന്നത്. ഇതിനെതിരെ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

വ്യാജരേഖ ചമച്ചുവെന്നാരോപിച്ച് ജെയിംസ് മാത്യു എം എല്‍ എ നല്‍കിയ പരാതിയില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെതിരെ നേരത്തെ കോഴിക്കോട് വെള്ളയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വ്യാജരേഖ ചമച്ചതിനും, അപകീര്‍ത്തിപ്പെടുത്തിയതിനും ഐ.പി.സി. 465,469,471,500 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ഡെപ്യൂട്ടി ഡയറക്ടറായി സിപിഎം നേതാവിന്റെ ബന്ധുവിനെ മന്ത്രി കെ.ടി ജലീല്‍ അനധികൃതമായി നിയമിച്ചെന്ന പ്രചാരണത്തിനായി പികെ ഫിറോസ് വ്യാജരേഖ ചമച്ചുവെന്നായിരുന്നു ജെയിംസ് മാത്യു എംഎല്‍എയുടെ പരാതി.

Read Also: കൊട്ടിയൂര്‍ പീഡനം: ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ്; 3 ലക്ഷം പിഴയടക്കണം

ജെയിംസ് മാത്യു എം.എല്‍.എ ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷ്ണര്‍ സഞ്ജയ് കുമാര്‍ ഗുരുഡിനാണ് കേസ് അന്വേഷിക്കുന്നത്. മന്ത്രി കെ.ടി.ജലീലിനെതിരായ ആരോപണത്തിനു പിന്നാലെ കിര്‍ത്താഡ്‌സിലെ നിയമനത്തില്‍ മന്ത്രി എ.കെ.ബാലന്‍ ക്രമക്കേട് നടത്തിയതായും പി.കെ.ഫിറോസ് ആരോപിച്ചിരുന്നു. പട്ടികജാതി-പട്ടികവര്‍ഗ വകുപ്പിന് കീഴിലുള്ള കിര്‍ത്താഡ്സില്‍ മന്ത്രിയുടെ അസി.പ്രൈവറ്റ് സെക്രട്ടറിയടക്കം മതിയായ വിദ്യാഭ്യാസ യോഗ്യതകളില്ലാത്ത 4 പേരെ സ്ഥിരപ്പെടുത്തിയെന്നായിരുന്നു ഫിറോസിന്റെ ആരോപണം. മതിയായ യോഗ്യതയില്ലാത്തെവരെയാണ് ചട്ടം മറികടന്ന് അനധികൃതമായി നിയമിച്ചിരിക്കുന്നതെന്നും എം.ഫിലും പി.എച്ച്.ഡി.യും യോഗ്യത വേണ്ടിടത്ത് എം.എ.ക്കാര്‍ക്കാണ് സ്ഥിരനിയമനം നല്‍കിയിരിക്കുന്നതെന്നും ഫിറോസ് ആരോപിച്ചിരുന്നു.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top