പാകിസ്ഥാനെതിരെ അഫ്ഗാനിസ്ഥാൻ ഐക്യരാഷ്ട്ര സഭയില്‍

താലിബാൻ വിഷയത്തിൽ പാകിസ്ഥാനെതിരെ അഫ്ഗാനിസ്ഥാൻ യുഎന്‍ സുരക്ഷാ സമിതിയ്ക്ക് പരാതി നല്‍കി. അഫ്ഗാനിസ്ഥാൻ സർക്കാരിനെ അറിയിക്കാതെ താലിബാൻ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതിലാണ് പരാതി. താലിബാനുമായുള്ള പാക് ചർച്ച അഫ്ഗാനിസ്ഥാന്‍റെ സുരക്ഷയ്ക്ക് ഭീഷണിയെന്നാണ് പരാതിയില്‍ ഉള്ളത്. താലിബാനെ ഒദ്യോഗികമായി ക്ഷണിച്ച് ചര്‍ച്ച നടത്തുന്നത് അഫ്ഗാനിസ്ഥാന്‍റെ സുരക്ഷയ്ക്ക് ഭീഷണിയാണ്.
നാളെ ചര്‍ച്ചയ്ക്കായി പാകിസ്ഥാനിലെത്തുമെന്ന് താലിബാന്‍ പ്രതിനിധികള്‍ വ്യക്തമാക്കിയിരുന്നു. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കാണുമെന്നും താലിബാൻ പ്രതിനിധികള്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അഫ്ഗാനിസ്ഥാൻ ഐക്യ രാഷ്ട്ര സഭയെ സമീപിച്ചിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here