നാളെ കാസര്‍കോട്ട് ഹര്‍ത്താല്‍, സംസ്ഥാനത്ത് പ്രതിഷേധ ദിനം, കെഎസ് യുവിന്റെ പഠിപ്പ് മുടക്ക്

കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ സിപിഎം നേതാക്കള്‍ ആരും തന്നെ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.
പെരിയയില്‍ സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ പരിക്കേറ്റയാളും മരിച്ചു
ശക്തമായി നേരിടുമെന്ന് നാട്ടിലെ ജനങ്ങള്‍ക്കും സ്വത്തിനും സുരക്ഷ ഒരുക്കേണ്ട സര്‍ക്കാറാണ് ജീവനെടുക്കുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഇത് ന്യായീകരിക്കാന്‍ കഴിയില്ല. ശക്തമായി നേരിടുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. സംസ്ഥാനത്ത് ഉടനീളം പ്രതിഷേധ പ്രകടനം നടത്തും. കൊലയ്ക്ക് ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുന്നത് വരെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്ത് ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കാസര്‍കോട്ട് സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു
രണ്ട് ചെറുപ്പക്കാരെ കൊലപ്പെടുത്തിയത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. ആയുധം താഴെ വയ്ക്കാന്‍ അണികളോട് മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ജനമഹായാത്രയുടെ നാളത്തെ പരിപാടികള്‍ റദ്ദാക്കിയെന്നും മുല്ലപ്പള്ളി അറിയിച്ചു.
നാളെ ഉച്ചയോടെ രമേശ് ചെന്നിത്തല സ്ഥലം സന്ദര്‍ശിക്കും. മുല്ലപ്പള്ളി കാസര്‍കോടേക്ക് യാത്ര തിരിച്ചിട്ടുണ്ട്. നാളെ കാസര്‍കോട്ട് ഹര്‍ത്താലിന് യുഡിഎഫ് ആഹ്വാനം ചെയ്തിട്ടുണ്ട്. യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ചയും റദ്ദാക്കി. കെഎസ് യു നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here