Advertisement

പിയാനോയില്‍ ഇന്ദ്രജാലം കാട്ടി ഇന്ത്യന്‍ ബാലന്‍(വീഡിയോ)

February 17, 2019
3 minutes Read

പിയാനോയില്‍ ഇന്ദ്രജാലം കാട്ടുന്നവര്‍ക്ക് നിക്കോളായ് റിംസ്‌കി-കൊറാസ്‌കോവിന്റെ ഫ്ലൈറ്റ് ഓഫ് ദി ബംബിള്‍ബീ എന്നും ഒരു അത്ഭുതമാണ്. സവിശേഷമായ കീ പാറ്റേണും നോട്ടുകളും കാരണം ഏത് മികച്ച പിയാനിസ്റ്റിനും വെല്ലുവിളി ഉയര്‍ത്തുന്നതാണ് ദി ടെയ്ല്‍ ഓഫ് സാര്‍ സാല്‍ട്ടന്‍ എന്ന ഓപ്പറയ്ക്കുവേണ്ടി 1899ല്‍ നിക്കോളായ് ഒരുക്കിയ ഈ ഓർക്കസ്ട്രല്‍ ഇന്റര്‍ലൂഡ്.

എന്നാല്‍, ഈ ബംബിള്‍ബീ കൊണ്ട് ലോകത്തെ മുന്‍നിര സംഗീതജ്ഞരെ മാത്രമല്ല, സംഗീതാസ്വാദകരെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ് ലിഡിയന്‍ നാദസ്വരം എന്ന പന്ത്രണ്ട് വയസ്സുകാരനായ ഇന്ത്യന്‍ ബാലന്‍.ദി വേള്‍ഡ്‌സ് ബെസ്റ്റ് എന്ന വിഖ്യാത സംഗീത റിയാലിറ്റി ഷോയിലായിരുന്നു നാദസ്വരത്തിന്റെ പിയാനോയിലെ ഇന്ദ്രജാലം.

ആദ്യം സാധാരണനിലയില്‍ വായിച്ച നാദസ്വരം പിന്നീട് മിനിറ്റില്‍ 208 ബീറ്റിലേയ്ക്കാക്കാന്‍ വിധികര്‍ത്താക്കളോട് ആവശ്യപ്പെട്ടു. അതു കഴിഞ്ഞ് ബീറ്റ് സ്പീഡ് 325 ആക്കി ഉയര്‍ത്തിയപ്പോഴും തകര്‍ത്ത് വായിക്കുകയായിരുന്നു നാദസ്വരം. ഷോയുടെ അവതാരകനായ ജെയിംസ് കോര്‍ഡന്‍ തന്നെയാണ് ഈ വിസ്മയപ്രകടനത്തിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. വന്‍ സ്വീകാര്യതയായിരുന്നു ട്വിറ്ററിലും ഈ വീഡിയോയ്ക്ക് ലഭിച്ചത്.

Read More:ലോകത്തെ ഏറ്റവും അത്യാഡംബരപൂർണമായ ട്രെയിൻ; ഈ ട്രെയിനിൽ യാത്ര ചെയ്യാൻ നൽകേണ്ടത് എത്രയെന്നറിയുമോ?

അത്ഭുതം, വിസ്മയാവഹം, അതിശയകരം എന്നൊക്കെയായിരുന്നു വീഡിയോയ്ക്കുള്ള കമന്റുകള്‍. ഈ വേഗത്തിലും ഓരോ നോട്ടും വ്യക്തമാണ് എന്നതും അവിശ്വസനീയമാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.ചെന്നൈ സ്വദേശിയായ നാദസ്വരത്തിന് പക്ഷേ, ഇതൊന്നും അത്ര അത്ഭുതമുള്ള കാര്യമല്ല. ഇതാദ്യമായല്ല പിയാനോയില്‍ ഇന്ദ്രജാലം കാട്ടുന്നതും. പിയാനോയ്ക്ക് പുറമെ ഒന്നാ ഗിറ്റാറും മൃദംഗവും തബലയും ഗഞ്ചിറയും അടക്കം പതിനാല് സംഗീതോപകരണങ്ങള്‍ വായിക്കും. തന്റെ സംഗീതസപര്യ ലോകത്തെ അറിയിക്കാന്‍ സ്വന്തമായൊരു യൂ ട്യൂബ് ചാനലമുണ്ട്.

നാദസ്വരത്തിന്റെ കീര്‍ത്തി പരന്നു തുടങ്ങിയതോടെ പലയിടങ്ങളിലും നിന്നും ക്ഷണം വന്നു. അങ്ങനെ അമേരിക്കയിലും ഓസ്‌ട്രേലിയയിലും മലേഷ്യയിലും അര്‍ജന്റീനയിലുമെല്ലാം സന്ദര്‍ശനം നടത്തി സംഗീത പരിപാടികള്‍ അവതരിപ്പിച്ചു. നിരവധി വിദേശ റിയാലിറ്റി ഷോകളിലും പങ്കെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top