ഇടതുപക്ഷം മത്സരിക്കാത്ത മണ്ഡലങ്ങളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ വോട്ടുചെയ്യും: കോടിയേരി ബാലകൃഷ്ണന്‍

ഇടതുപക്ഷം മത്സരിക്കാത്ത മണ്ഡലങ്ങളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ വോട്ട് ചെയ്യുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ബംഗാളില്‍ കോണ്‍ഗ്രസുമായി നീക്കുപോക്കില്ലന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.
ശബരിമല വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ത്രീപക്ഷ നിലപാടാണ് ഉയര്‍ത്തിപ്പിടിച്ചതെന്നും കോടിയേരി പറഞ്ഞു. ദേവികുളം സബ് കളക്ടറെ അധിക്ഷേപിച്ചത് സിപിഐഎം എം എല്‍ എ അല്ലേ എന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പാര്‍ട്ടി ആ നിലപാട് അംഗീകരിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അത്തരം നിലപാടുകള്‍ ആരും സ്വീകരിക്കാന്‍ പാടില്ല. സ്ത്രീയായ ഉദ്യോഗസ്ഥയോടെന്നല്ല, ആരോടും അത് ആവര്‍ത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിലെ സൈനികര്‍ക്കൊപ്പമാണ് രാജ്യം. എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ രാഷ്ട്രീയ പരിഹാരം കാണാന്‍ കേന്ദ്രത്തിനു കഴിയുന്നില്ല. നയതന്ത്ര രംഗത്തും കേന്ദ്രം പരാജയപ്പെട്ടു. ബി ജെ പി അധികാരമേറ്റശേഷം 890 ജവാന്മാര്‍ കൊല്ലപ്പെട്ടെന്നും കോടിയേരി കുറ്റപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here