ഇത്തവണ യുവതികളെ ശബരിമലയില്‍ എത്തിക്കാത്തത് സിപിഎമ്മിന്റെ തെറ്റുതിരുത്തലിന്റെ ഭാഗമെന്ന് ഉമ്മന്‍ചാണ്ടി

ശബരിമലയില്‍ സിപിഎം പാര്‍ട്ടി അജണ്ട നടപ്പാക്കുകയായിരുന്നെന്നും അതേ എളുപ്പമല്ലെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സി.പി.എം തെറ്റുതിരുത്താന്‍ തുടങ്ങിയിരിക്കുകയാണ്. അതിനാലാണ് ഇത്തവണ നട തുറന്നിട്ടും പോലീസ് ആരെയും കൊണ്ടു പോകാതിരുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ശബരിമല രാഷ്ട്രീയ വിഷയമായി യു.ഡി.എഫ്. കണ്ടിട്ടില്ല.

എന്‍എസ്എസിന്റേത് രാഷ്ട്രീയ നിലപാടാണെന്ന് കരുതുന്നില്ല. നവോത്ഥാന പട്ടികയില്‍ നിന്ന് മന്നത്ത് പത്മനാഭനെ മാറ്റുകയാണ് ഇടതുസര്‍ക്കാര്‍ ചെയ്തത്. വിശ്വാസികളെ വെല്ലുവിളിക്കുന്ന നിലപാട് സര്‍ക്കാര്‍ എടുത്തപ്പോള്‍ മാത്രമാണ് എന്‍.എസ്.എസ്.രംഗത്തെത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.എല്‍.എ. മാര്‍ മത്സരിക്കേണ്ട സാചഹര്യമില്ല. സ്ഥാനാര്‍ത്ഥികള്‍ക്കുള്ള മാനദണ്ഡം എ.ഐ.സി.സി. വ്യക്തമാക്കിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More