വിതുര പോക്സോ കേസ്; ഇമാമിനെത്തേടി പൊലീസ് ബംഗളൂരുവില്‍

വിതുരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മുൻ ഇമാം ഷെഫീഖ് അൽ ഖാസിമിയെ കണ്ടെത്താൻ പോലീസ് സംഘം ബാംഗ്ലൂരിലെത്തി. കൊച്ചിയിൽ നിന്നും ഷെഫീഖ് അൽ ഖാസിമി ബാംഗ്ലൂരിലേക്കു കടന്നുവെന്നുള്ള വിവരത്തെ തുടർന്നാണ് പോലീസ് ബാംഗ്ലൂരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.

ഷെഫീഖ് അൽ ഖാസിമി ഒളിവിൽ തുടരുന്ന സാഹചര്യത്തിലാണ് അന്വേഷണ സംഘം ബാംഗ്ലൂരിലേക്ക് തിരിച്ചത്.ഷെഫീഖിന്റെ സഹോദരനായ അൽ അമീനെയും പോലീസ് കൂടെ കൊണ്ടു പോയി. മറ്റൊരു സഹോദരൻ നൗഷാദിന്റെ സംരക്ഷണയിലാണ് ഷെഫീഖ് അൽ ഖാസിമി എന്ന സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ട്. പെരുമ്പാവൂർ സ്വദേശിയായ നൗഷാദും ഒളിവിലാണ്.

ഇന്നു തന്നെ ഷെഫീഖിനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയാണ് അന്വേഷണ സംഘത്തിനുള്ളത്. കസ്റ്റഡിയിലെടുത്ത സഹോദരൻമാർ വഴി സമ്മർദ്ദം ചെലുത്തി ഷെഫീഖിനെ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാക്കാനായിരുന്നു പോലീസ് ശ്രമം. എന്നാൽ ഇതുനടക്കാതെ വന്നതോടെയാണ് പോലീസ് സംഘം ബാംഗ്ലൂരിലേക്ക് തിരിച്ചത്. രഹസ്യമൊഴിയിലും പെൺകുട്ടി ഷെഫീഖ് അൽ ഖാസിമിക്കെതിരെ നിലപാട് ആവർത്തിച്ചിരുന്നു.പെൺകുട്ടിയുടെ മൊഴി അട്ടിമറിക്കാൻ ശ്രമിച്ചതിന് രക്ഷിതാക്കൾക്കും ബന്ധുക്കൾക്കുമെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.

Read Moreവിതുരയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഇമാം ഇന്ന് കീഴടങ്ങിയേക്കും

പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ ഇമാം ഷെഫീക്ക് അൽ ഖാസ്മി കൊച്ചയിൽ വാഹനം ഉപേക്ഷിച്ചാണ് ഒളിവിൽ പോയത്. ഇമാമിനെ ഒളിവിൽ പോകാൻ സഹായിച്ച മൂന്ന് സഹോദരങ്ങളെ കൊച്ചയിൽ നിന്നും പൊലീസ് പിടികൂടിയിരുന്നു. അൽ -അമീൻ,അൻസാരി, ഷാജി എന്നിവരിൽ നിന്നാണ് ഒളിവിലുള്ള ഇമാനെ കുറിച്ച് കൂടുതൽ വിവരങ്ങള്‍ ലഭിച്ചത്. മറ്റൊരു സഹോദരനായ പെരുമ്പാവൂർ സ്വദേശി നൗഷാദാണ് ഇമാം ഷെഫീക്ക് അൽ കാസിമിനെ സഹായിക്കുന്നതെന്നാണ് പൊലീസിനെ ലഭിച്ചിരിക്കുന്ന വിവരം.

നൗഷാദിനെ കണ്ടെത്താൻ നെടുമങ്ങാട് ഡിവൈഎസ്പിക്കു കീഴിലുള്ള അന്വേഷണ സംഘം എറണാകുളത്ത് തെരച്ചിൽ തുടരുകയാണ്. ഇന്നലെ പിടിയിലായവ‍ർ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു. ഇന്നോവ കാർ പെരുമ്പാവൂരിൽ ഉപേക്ഷിച്ചെന്നായിരുന്നു ഇവരുടെ മൊഴി. പെരുമ്പാവൂർ പൊലീസ് അന്വേഷണം നടത്തിയെങ്കിലും വാഹനം കണ്ടെത്തിയില്ല. ഒടുവിൽ വെററില മൊബിലിറ്റി ഹബ്ബിലെ പാർക്കിംഗ് സ്ഥലത്തുനിന്നാണ് വാഹനം കണ്ടെത്തിയത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top