എസ്ബിഐ ട്രഷറി ആക്രമണ കേസിലെ പ്രതിയെ വീണ്ടും എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു

തിരുവനന്തപുരം എസ്ബിഐ ട്രഷറി ബാങ്ക് അക്രമണക്കേസിലെ പ്രതിയെ വീണ്ടും എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റാക്കി. കേസിലെ ആറാം പ്രതി കെ.എ ബിജുരാജിനെയാണ് വീണ്ടും നോര്‍ത്ത് ജില്ലാ പ്രസിഡന്റാക്കിയത്.
ദേശീയ പണിമുടക്ക് ദിവസം തിരുവനന്തപുരം എസ്ബിഐ ട്രഷറി ബാങ്ക് അക്രമിച്ച കേസിലെ ആറാം പ്രതി ബിജുരാജിനെയാണ് വര്‍ക്കലയില്‍ നടന്നുവരുന്ന എന്‍ജിഒ യൂണിയന്‍ ജില്ലാ സമ്മേളനം വീണ്ടും ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തത്. പബ്ലിക് ഹെല്‍ത്ത് ലാബിലെ ഉദ്യോഗസ്ഥനാണ് ബിജുരാജ്. കേസില്‍ ആറാം പ്രതിയായ കെ എ ബിജുരാജ് ഇപ്പോള്‍ ജാമ്യത്തിലാണ്.
Read more: എസ് ബി ഐ ട്രഷറി ബാങ്ക് ആക്രമിച്ച സംഭവം ഒത്തുതീർപ്പാക്കാൻ രാഷ്ട്രീയ ഇടപെടൽ
ബാങ്ക് അക്രമിച്ച കേസിലെ പ്രതികളായ എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്കു നേരെ സംഘടനാതല അന്വേഷണം നടക്കുകയാണെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. അതിനാല്‍ ബിജുരാജിനെ ഭാരവാഹി സ്ഥാനത്തു നിന്നും മാറ്റേണ്ടതില്ലെന്ന നിലപാടിലാണ് സംഘടനാ നേതൃത്വം. കേസില്‍ പ്രതികളായ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ്ബാബു, ജില്ലാ പ്രസിഡന്റ് കെ.എ ബിജുരാജ് ഉള്‍പ്പെടെയുള്ള അഞ്ചു പേരെ നേരത്തേ എന്‍ജിഒ യൂണിയന്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
പണിമുടക്കിന്റെ രണ്ടാം ദിവസമാണ് തിരുവനന്തപുരം എസ്ബിഐ ട്രഷറി ബാങ്കിനു നേരെ ആക്രമണമുണ്ടായത്. കേസിലെ 8 പ്രതികളും ജാമ്യത്തിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here