‘അന്ന് ഈ ഫോട്ടോ എടുക്കുമ്പോൾ ഒന്ന് ചിരി വസന്ത എന്ന് പറഞ്ഞപ്പോൾ നീ പറഞ്ഞു ഗ്ലാമർ ഉളളവർ ചിരിക്കണ്ടെന്ന്’

പുല്‍വാമയില്‍ തീവ്രവാദിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വസന്തകുമാറിന്റെ ഈ ഫോട്ടോയാണ് മരണത്തിന് പിന്നാലെ പ്രചരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ഫോട്ടോ എടുത്തത് വസന്തകുമാറിന്റെ സുഹൃത്തും ആര്‍പിഎഫ് ഉദ്യോഗസ്ഥനുമായ ഷിജു സി ഉദയനാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആ ഫോട്ടോ എടുത്ത സന്ദര്‍ഭം വിശദീകരിച്ച് ഷിജു എഴുതിയ പോസ്റ്റിന് കണ്ണീരുപ്പിന്റെ രുചിയാണ്. ഒരുമിച്ച് അവധിയ്ക്ക് വരണമെന്നും കോട്ടയത്ത് നിന്ന് ഷിജുവിനോട് വയനാട്ടില്‍ വരണമെന്നും ആവശ്യപ്പെട്ടിരുന്നു വസന്തകുമാര്‍. എന്നാല്‍ ഇരുവര്‍ക്കും ഒരുമിച്ച് അവധി കിട്ടിയില്ല. സുഹൃത്ത് വിളിക്കാതെ അവന്റെ നാട്ടില്‍ വരേണ്ടിവന്നതിന്റെ നോവാണ് പോസ്റ്റിലുള്ളത്.
പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികന്റെ മകളെ ദത്തെടുക്കാനൊരുങ്ങി വനിതാ ഐ എ എസ് ഓഫീസര്‍
മദ്യപിക്കാത്ത ആളായിരുന്നു വസന്തകുമാറെന്ന് ഷിജു പറയുന്നു. കള്ള് കുടിച്ച് വലിയ അസുഖം വന്ന് ഒരാള് വീട്ടിൽ ഉണ്ടന്നായിരുന്നത്രേ വസന്തകുമാറിന്റെ ഉത്തരം! ഛത്തീസ്ഗഡില്‍ മുമ്പ് ഉണ്ടായ ഐഇഡി ബ്ലാസ്റ്റിലും വസന്തകുമാറിന് പരിക്കേറ്റിരുന്നു. അന്ന് ഷിജു വിളിച്ചപ്പോള്‍ വസന്തകുമാര്‍ പറഞ്ഞതിങ്ങനെ ചത്തില്ല മോനേ…ചന്തുന്‍റെ ജീവിതം ഇനിയും ബാക്കി.. വസന്തകമാറുമൊത്തുള്ള ഓര്‍മ്മകളാണ് പോസ്റ്റ് നിറയെ. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം
കാണണമെന്ന് വാശി പിടിക്കരുത്, പെട്ടി തുറക്കില്ല; വസന്തകുമാറിന്‍റെ ബന്ധുക്കളോട് ഉദ്യോഗസ്ഥര്‍
എടാ മോനേ ..ഷിജു… നിന്റെ നാടൊക്കെ എന്ത്… നീ വയനാട്ടിൽ വാ….അതാണ് സ്ഥലം..ലക്കിടി ഒന്ന് കണ്ട് നോക്ക്….സൂപ്പർ അണ് മോനേ……. നീ നാട്ടിൽ വരുമ്പോൾ വിളി വസന്തെ… അടുത്ത ലീവിന് വരാം ഉറപ്പ് എന്ന് ഞാനും….അങ്ങനെ വർഷങ്ങൾ കഴിഞു പോയി ഒന്നിച്ചൊരു ലീവ് കിട്ടിയില്ല…, ഇപ്പൊൾ ഞാൻ നിന്റെ നാട്ടിൽ വന്നു … നീ വിളിക്കാതെ …നിന്നോട് പറയ്തെ… നീ ഇല്ലാത്ത നിന്റെ നാട്ടിൽ…. ഞങ്ങൾ എല്ലാവരും…..നിന്നെയും കാത്ത് ഇരിക്കുന്നു….
അന്ന് ഞാൻ ഈ ഫോട്ടോ എടുക്കുമ്പോൾ ഒന്ന് ചിരി വസന്ത എന്ന് പറഞ്ഞപ്പോൾ നീ പറഞ്ഞു ഗ്ലാമർ ഉളളവർ ചിരിക്കണ്ട കാര്യം ഇല്ലന്ന്. ഒാേ പിന്നെ വയനാടൻ മമ്മൂട്ടി എന്ന് ഞാനും…ഇന്നലെ f b ലും വാട്സ് ആപ്പിലും മുഴുവൻ ഈ ഫോട്ടോ ആയിരുന്നു…രാവിലെ വന്ന പത്രത്തിലും…
കമ്പനിയിലെ നേവി ഗേറ്റർ… ഛത്തീസ്ഗഡിലെ ied ബ്ലാസ്റ്റ് ചെറിയ മുറിവുകളും ആയി നീ രക്ഷപ്പെട്ടു…വിളിച്ചപ്പോൾ നീ പറഞ്ഞു ചത്തില്ല മോനേ…ചന്തുന്‍റെ ജീവിതം ഇനിയും ബാക്കി..എന്ന്….. മരിക്കുന്നെങ്കിൽ ഒറ്റ വെടിക്ക് ചാവണം ..അതും നെറ്റി ക്കു… ഒന്നും ചിന്തിക്കാൻ സമയം കിട്ടരുത്..അളിയാ പുറകിൽ എങ്ങാനും അണ് വേടി കൊള്ളുന്നതെങ്കിൽ നാട്ടുകാര് പറയും അവൻ പേടിച്ച് ഓടിയപ്പോൾ വെടി കൊണ്ടതനന്ന് …പിന്നെ. കൈയ്യും കാലും പോയി കിടന്നാൽ…അയ്യോ….എന്ന് ഞാനും..തമാശക്ക് പറഞ്ഞ കാര്യങ്ങള്….പക്ഷേ ഇപ്പൊൾ ചിന്നി ചിതറി യ ശരീരവും ആയി.. വസന്താ.. നീ….
ജീവതത്തിൽ ഇന്ന് വരെ ഒരു ദുശീലവും ഇല്ലാത്ത ഒരു പട്ടാളക്കാരൻ….ഒരു ബിയർ പോലും കുടിക്കില്ല … കാരണം കള്ള് കുടിച്ച് വലിയ അസുഖം വന്ന് ഒരാള് വീട്ടിൽ ഉണ്ടന്ന് ഉത്തരം…
ദിവസവും 10 -20 km ഓടും…അതും രാവിലെ 4 മണിക്ക് എഴുനേറ്റു…..അത് കഴിഞ്ഞ് pt ക്ക് വന്നു ഞങ്ങടെ കൂടെയും….കമ്പനിയിൽ carrom ബോർഡിൽ വസന്തിനെ തോൽപ്പിക്കാൻ ആരും ഇല്ല.. …അതും വീട്ടിൽ ഫോൺ വിളിച്ച് കൊണ്ട്….ഒരു 100 തവണ ഷീന..ഷീന….എന്ന് പറഞ്ഞ് കൊണ്ട്….
നീ വലിയ ഓട്ടക്കരൻ അല്ലെ…ഞങ്ങളെ എല്ലാം പിന്നിൽ ആക്കി ഓടുന്നവൻ…..മരണ കാര്യത്തിലും. അങ്ങനെ…അയല്ലോ…. എന്നായാലും ഈ ശരീരം തീയിലോ മണ്ണിലോ കളയാൻ ഉള്ളതാണെന്ന് അറിയാം..എങ്കിലും…ഒത്തിരി സ്വപ്നങ്ങൾ ഉള്ള നിന്നോട് ഇത്… വേണ്ടരുന്ന് എന്ന് തോന്നുന്നു ….
നീ ഇപ്പൊൾ ഈ രാജ്യത്തിന്റെ അഭിമാനം ആണ്…നിന്റെ രണ്ടു തലമുറ എങ്കിലും നിന്നെ അഭിമാനപൂർവം ഓർക്കും…വസന്ത…….നിന്റെ കുട്ടികളും അഭിമാനപൂർവം ജീവിക്കും…..കൂടെ ഞങ്ങളും ഈ നാടും…നിന്റെ കുടുംബത്തോടൊപ്പം ഉണ്ടാകും….മറക്കില്ല ഒരിക്കലും….ജയ് ഹിന്ദ്…..കുറച്ചു അസൂയയോടെ നിന്റെ കൂട്ടുകാരൻ……ഷിജു സി യു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here