‘വന്നി വഴി മറക്കരുത്’; കോഫി വിത്ത് കരണിൽ പ്രിയങ്കയ്ക്ക് താക്കതീത് നൽകി കരീന; വീഡിയോ

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡിൽ തിരിച്ചത്തിയ പ്രിയങ്കയ്ക്ക് താക്കീത് നൽകി കരീന കപൂർ. കരൺ ജോഹറിന്റെ കോഫി വിത്ത് കരൺ എന്ന പരിപാടിക്കിടെയായിരുന്നു കരീനയുടെ പരാമർശം.

നടൻ വരുൺ ധവാന്റെ കാമുകിയുടെ പേര് എന്താണെന്ന് അറിയാമോ എന്ന കരണിന്റെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ഇതിന് പിന്നാലെയാണ് പ്രിയങ്കയോട് കരീന പരിഭവത്തോടെ പെരുമാറിയത്. വരുണിന്റെ കാമുകിയെ അറിയില്ലെന്ന് പറഞ്ഞത് എന്താണെന്നായിരുന്നു കരീന പ്രിയങ്കയോട് ആദ്യം ചോദിച്ചത്. നിങ്ങൾക്കിപ്പോൾ ഹോളിവുഡ് താരങ്ങളെ മാത്രമേ അറിയുള്ളൂ. വന്ന വഴി മറക്കരുതെന്നും പ്രിയങ്കയോട് കരീന പറഞ്ഞു.

പ്രകാശ് ഝാ സംവിധാനം ചെയ്ത ഗംഗാജൽ ആണ് പ്രിയങ്കയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. 2016ലാണ് ചിത്രം പുറത്തിറങ്ങിയത്. അതിന്‌ശേഷം പ്രിയങ്ക ബോളിവുഡിലേക്ക് ചേക്കേറി. നവാഗതാ സംവിധായകനായ രാജ് മെഹ്തയുടെ ചിത്രത്തിൽ അഭിനയിക്കുകയാണ് കരീന. ഗുഡ് ന്യൂസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അക്ഷയ്കുമാറാണ് നായകൻ.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More