സെയ്ഫിൻ്റേയും കരീനയുടേയും മൊഴിയെടുത്ത് പൊലീസ്; പ്രതിയുടെ പുതിയ ചിത്രം പുറത്ത്

സേഫ് അലിഖാനെ ആക്രമിച്ച പ്രതിയുടെ പുതിയ ചിത്രം പുറത്ത്. കുറ്റകൃത്യത്തിനുശേഷം പ്രതി പുറത്തെത്തി വസ്ത്രം മാറി. തുടർന്ന് ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ എത്തിയ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു. നീല ഷർട്ട് ഇട്ട് റെയിൽവേ സ്റ്റേഷനിലേക്ക് കയറിപ്പോകുന്ന അക്രമിയുടെ ചിത്രമാണ് പുറത്തുവന്നത്.
അതേസമയം മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടു. കരീന കപൂറിന്റെയും സൈഫ് അലിഖാന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി.അണുബാധ സാധ്യത ഒഴിവാക്കാൻ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടാൻ ആകും എന്നാണ് പ്രതീക്ഷ .
സിസിടിവിയിൽ പതിഞ്ഞ അക്രമിയോട് രൂപസാദൃശ്യമുള്ള ഒരാളെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ചോദ്യം ചെയ്തതിനുശേഷം ഇയാൾ അല്ല പ്രതി എന്ന് മനസ്സിലാക്കി വിട്ടയക്കുകയായിരുന്നു. 20 സംഘങ്ങളായി തിരിഞ്ഞാണ് ക്രൈം ബ്രാഞ്ച് വ്യാപക തെരച്ചിൽ നടത്തുന്നത്.
Story Highlights : Another Photo Of Saif ali khan Case Suspect Surfaces
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here