ഫിംഗർ പ്രിൻറ് മാച്ച് അല്ല, സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവത്തിൽ വീണ്ടും ട്വിസ്റ്റുകൾ

നടന്‍ സെയഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ട്വിസ്റ്റുകള്‍ തുടരുന്നു. സെയ്ഫ് അലിഖാന്റെ വീട്ടില്‍ നിന്നും ഫോറന്‍സിക്ക് കണ്ടെത്തിയ 19 വിരലടയാളങ്ങളില്‍ ഒന്ന് പോലും പ്രതി ഷരീഫുല്‍ ഇസ്ലാമിന്റേതല്ലെന്ന് റിപ്പോര്‍ട്ട്. ശാസ്ത്രീയ പരിശോധനകളില്‍ ഈ വിരലടയാളങ്ങളില്‍ ഒന്ന് പോലും ഷരീഫുള്‍ ഇസ്ലാമിന്റേതുമായി യോജിക്കുന്നില്ല. [Saif Ali Khan stabbing case accused’s fingerprints dosent match]
ഇതോടെ സംഭവത്തില്‍ ദുരൂഹത കൂടുകയാണ്. ഈ ആശയക്കുഴപ്പം അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സംസ്ഥാന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിലുള്ള ഫിംഗര്‍പ്രിന്റെ ബ്യൂറോയിലാണ് പരിശോധനകള്‍ നടത്തിയത്. കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള പരിശോധനയിലാണ് ഇവ ഷരീഫുള്‍ ഇസ്ലാമിന്റേതല്ലെന്ന് കണ്ടെത്തിയത്.
Read Also: ജനനായകന്‍’; പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് വിജയ്
ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയില്‍ വെച്ച് സെയ്ഫ് അലി ഖാന് കുത്തേറ്റത്. ആക്രമണത്തില്‍ നടന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറയ്ക്കുകയും ചെയ്തു. സംഭവ ദിവസത്തിലെ സിസിടിവി ദൃശ്യങ്ങള്‍ അനുസരിച്ച് ആദ്യം പ്രതിയെന്ന് കരുതി ഒരാളെ അറസ്റ്റു ചെയ്തിരുന്നു എന്നാൽ പിന്നീട് അയാളെ പോലീസ് വിട്ടയച്ചു. പിന്നീടാണ് ഷരീഫുല്‍ ഇസ്ലാമിനെ പ്രതിയാക്കിയത്. സംഭവത്തില്‍ ഒന്നിലധികം ആളുകള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്നതായി പോലീസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഷരീഫുള്‍ ഇസ്ലാമിന്റെ റിമാന്‍ഡ് ആവശ്യപ്പെട്ടുള്ള അപേക്ഷയിലാണ് പോലീസ് ഇക്കാര്യം പറഞ്ഞത്. ഇതിനിടെയാണ് വിരലടയാള പരിശോധനയിൽ പുതിയ ട്വിസ്റ്റ് ഉണ്ടാകുന്നത്.
Story Highlights : Saif Ali Khan stabbing case accused’s fingerprints dosent match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here