Advertisement

കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മരണം അപലപനീയം; കോടിയേരി

February 18, 2019
1 minute Read

കാസർകോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ്  പ്രവർത്തകർ കൊല്ലപ്പെട്ട സംഭവം പ്രതിഷേധാർഹവും  അപലപനീയവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.  എന്ത് പ്രകോപനമുണ്ടായാലും അക്രമം നടത്തരുതെന്ന് സംസ്ഥാന കമ്മിറ്റി നിർദേശിച്ചിരുന്നെന്നും കോടിയേരി പറഞ്ഞു.

Read Moreകൊണ്ടോട്ടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം ആക്രമണം

പാർട്ടി അംഗങ്ങൾ പ്രതിസ്ഥാനത്തുണ്ടെങ്കിൽ സംരക്ഷിക്കില്ല . സി പി എമ്മുകാരുണ്ടെങ്കിൽ അവരെ സി പി എം നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും. പൊലീസ് ശക്തമായ നടപടി സ്വീകരിക്കണം. കോടിയേരി അറിയിച്ചു.

Read Moreഹര്‍ത്താലിനോട് കോണ്‍ഗ്രസ് നേതൃത്വത്തിന് നിഷേധാത്മക സമീപനമെന്ന് യൂത്ത് കോണ്‍ഗ്രസ്

രാഷ്ട്രീയ വിവരമുള്ളവർ ഇത്തരം അക്രമം നടത്തില്ല.  എല്‍ ഡി എഫ് ജില്ലയിൽ പര്യടനം നടത്തുന്ന ദിവസമായിരുന്നു. എല്‍ ഡി എഫിന്റെ ഭാഗത്തു നിന്നും പ്രകോപനമുണ്ടാവരുതെന്ന തീരുമാനത്തിലാണ് ജാഥ മാറ്റിയത്. നാളെ മുതൽ ജാഥ തുടരും.

കൊലപാതകം പ്രാകൃമാണ്. സംഭവം പാർട്ടി അന്വേഷിക്കും. പാർട്ടിക്കാരുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top