Advertisement

രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ സിപിഎമ്മാണെന്നത് ഗൗരവതരം; കുഞ്ഞാലിക്കുട്ടി

February 18, 2019
0 minutes Read

ഹർത്താലിന് ആധാരമായിരിക്കുന്ന വിഷയം ചെറുതല്ലെന്നും സി.പി.എമ്മാണ് പ്രതിസ്ഥാനത്ത് എന്നത് ഗൗരവം വർധിപ്പിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി. അടിക്കടി കൊലപാതകങ്ങൾ എങ്ങനെയുണ്ടാകുന്നുവെന്നു പരിശോധിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

സിപിഎം സംസ്ഥാനത്ത് അക്രമം അഴിച്ചുവിടുന്നു; ഡീൻ കുര്യാക്കോസ്
കൊലപാതകങ്ങൾ തുടർക്കഥയായി മാറുകയാണ്. സി.പി.എമ്മാണ് പ്രതിസ്ഥാനത്ത് എന്നത് ഗൗരവം വർധിപ്പിക്കുന്നു. ആസുത്രണം ചെയ്ത് നടത്തിയ കൊലപാതകമാണ്. ക്വട്ടേഷൻ സംഘമുണ്ടോ എന്നു പോലും സംശയമുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

മാണിയെയും പി.ജെ.ജോസഫിനെയും കണ്ടിരുന്നെന്നും കൂടിക്കാഴ്ച്ചയുടെ വിശദാംശങ്ങൾ പുറത്തു പറയാനാവില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സൗഹൃദ സംഭാഷണമാണ് നടന്നത്, രാഷ്ട്രീയവും സംസാരിച്ചു. സൗഹൃദ അന്തരീക്ഷത്തിൽ തന്നെ സീറ്റ് വിഭജനം പൂർത്തിയാക്കും. മൂന്നാം സീറ്റിന്റെ കാര്യത്തിൽ മുസ്ലിം ലീഗ് ആദ്യം പറഞ്ഞ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുന്നുവെന്നും  25 ന് കൊച്ചിയിൽ യു.ഡി എഫ് യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top