പ്രോസിക്യൂഷന് കേസ് തെളിയിക്കാനായില്ല; സരിത.എസ്.നായരെയും ബിജു രാധാകൃഷ്ണനെയും വെറുതേ വിട്ടു

കേസ് തെളിയിക്കാൻ പ്രോസിക്യൂഷനു കഴിയാത്തതിനാൽ സോളാർ തട്ടിപ്പ് കേസിൽ സരിത.എസ്.നായരെയും ബിജു രാധാകൃഷ്ണനെയും കോടതി വെറുതെ വിട്ടു. വ്യവസായി റ്റി.സി മാത്യുവിൽ നിന്ന് 1.5 കോടി അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് വിധി പറഞ്ഞത്.ലക്ഷ്മി നായര്‍, ആര്‍ബി നായര്‍ എന്നീ പേരിലാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്.
ലക്ഷ്മി നായര്‍, ആര്‍ബി നായര്‍ എന്നീ പേരുകളിലാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. വ്യാവസായിയ്ക്ക് നല്‍കിയ രസീതുകളിലെ കയ്യക്ഷരം സരിതയുടേതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു.
വ്യവസായി നല്‍കിയ പണം ഇരുവരും മാറിയെടുത്തു. 2013ലാണ് കേസിന് ആസ്പദമായ സംഭവം.
ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് എന്ന കമ്പനിയുടെ പേരില്‍ വ്യവസായിയെ പരിചയപ്പെട്ട ഇരുവരും സോളാര്‍ പാനലും കാറ്റാടി യന്ത്രവും സ്ഥാപിച്ച് വിതരണാവകാശം നല്‍കാമെന്ന് കാണിച്ച് വ്യവസായിയെ പറ്റിയ്ക്കുകയായിരുന്നു. 1.05കോടിയാണ് ഇരുവരും തട്ടിയെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here