പെരിയ ഇരട്ടക്കൊലപാതകം; ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു

കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. കൊലപാതകം അന്വേഷിക്കുന്നതിനായി ഫോറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുകയാണ്.
അന്വേഷണം പുരോഗമിക്കുകയാണ്. ഡിവൈഎസ്പി പ്രദീപ് കുമാറിനാണ് അന്വേഷണ ചുമതല. ഇദ്ദേഹം അല്‍പസമയത്തിനകെ ഇവിടെ എത്തും. പെരിയയില്‍ സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ കൃപേഷ്, ജോഷി എന്നിവരാണ് മരിച്ചത്. കല്ല്യോട്ട് നടന്ന തെയ്യം കളിയുമായി ബന്ധപ്പെട്ട് സംഘാടകസമിതി രൂപീകരണത്തിന് ശേഷം തിരിച്ചുവരുന്നതിനിടെയാണ് കൊലപാതകം നടന്നത്. കൃപേഷ് ആണ് ആദ്യം ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ജോഷിയ്ക്കും മാരകമായി വെട്ടേറ്റിരുന്നു. ഈ കൃത്യത്തിന് ഉപയോഗിച്ചു എന്ന് കരുതുന്ന ആയുധത്തിന്റെ പിടിയാണ് ഇപ്പോള്‍ പോലീസിന് ലഭിച്ചിരിക്കുന്നത്.
വൈകിട്ട് മൂന്ന് മണിയോടെ പോസ്റ്റമാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകും. പരിയാരം മെഡിക്കൽ കോളേജിലാണ് നടപടികള്‍ പൂര്‍ത്തിയാക്കുക.
Read More: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊല; കത്തിയുടെ പിടി ലഭിച്ചു
സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷത്തെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്. ഒന്നരമാസം മുമ്പ് ഇവിടുത്തെ സിപിഎം ലോക്കല്‍ കമ്മറ്റി അംഗത്തിന് നേരെ ആക്രമണം നടന്നിരുന്നു. ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ രണ്ട് കൈയ്യും തല്ലിയൊടിച്ച കേസിലെ പ്രതികളാണ് ഇപ്പോള്‍ കൊല്ലപ്പെട്ടത്. മരിച്ച കൃപേശിന് 19വയസും ജോഷിയ്ക്ക് 21വയസ്സുമാണ് പ്രായം. ഇരുവരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here