രാജസ്ഥാനില്‍ വിവാഹ ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ച് കയറി; 13മരണം

രാജസ്ഥാനില്‍ വിവാഹ ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ച് കയറി 13പേര്‍ക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ പ്രതാപ് നഗറിലാണ് സംഭവം. പതിനെട്ടോളം പേർക്ക് അപകടത്തില്‍ പരിക്കേറ്റു. മരിച്ചവരിൽ നാലുപേർ കുട്ടികളാണ്. റോഡിന്റെ സൈഡിലൂടെ പോകുകയായിരുന്ന വിവാഹഘോഷയാത്രയിലേക്ക് അമിത വേഗതയില്‍ എത്തിയ ട്രക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് അനുശോചനം രേഖപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ 15 പേരെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരിൽ ഒൻപത് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here