‘പങ്കില്ല, പങ്കില്ല, പാര്‍ട്ടിക്കു പങ്കില്ല’; കാസര്‍ഗോട്ടെ കൊലപാതകത്തില്‍ സിപിഐഎമ്മിനെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കര്‍

കാസര്‍ഗോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിപിഐഎമ്മിനെ പരിഹസിച്ച് അഡ്വക്കേറ്റ് എ ജയശങ്കര്‍. കൊലപാതകത്തില്‍ പങ്കില്ലെന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണത്തോടായിരുന്നു ജയശങ്കര്‍ പറഞ്ഞത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ജയശങ്കറിന്റെ പ്രതികരണം.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആര്‍ക്കെങ്കിലും കൊലപാതകവുമായി എന്തെങ്കിലും ബന്ധമുണ്ടെന്നു തെളിഞ്ഞാന്‍ അവരെ പാര്‍ട്ടിയില്‍ വെച്ചു പൊറുപ്പിക്കില്ലെന്നും ഒരു സഹായവും നല്‍കില്ലെന്നും, ദാഹിച്ചാല്‍ വെള്ളം പോലും കൊടുക്കില്ലെന്നും ജയശങ്കര്‍ പരിഹസിച്ചു.
അക്രമത്തില്‍ വിശ്വസിക്കാത്ത പാര്‍ട്ടിയാണ് സിപിഐഎം. ആരെയെങ്കിലും വെട്ടിക്കൊന്നു വിപ്ലവം നടത്താമെന്ന് വ്യാമോഹിക്കുന്നില്ല. ശാന്തിയും സമാധാനവുമാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. ഗൗതമ ബുദ്ധനും മഹാത്മാ ഗാന്ധിയുമാണ് വഴികാട്ടികളെന്നും ജയശങ്കര്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കാസര്‍കോട് ജില്ലയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്)നു യാതൊരു പങ്കുമില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആര്‍ക്കെങ്കിലും കൊലപാതകവുമായി എന്തെങ്കിലും ബന്ധമുണ്ടെന്നു തെളിഞ്ഞാല്‍ അവരെ പാര്‍ട്ടിയില്‍ വെച്ചു പൊറുപ്പിക്കില്ല. ഒരു സഹായവും ചെയ്യില്ല, ദാഹിച്ചാല്‍ വെള്ളം പോലും കൊടുക്കില്ല.
മാന്യരേ, അക്രമത്തില്‍ വിശ്വസിക്കാത്ത പാര്‍ട്ടിയാണ് സിപിഐ(എം). ആരെയെങ്കിലും വെട്ടിക്കൊന്നു വിപ്ലവം നടത്താമെന്ന് ഞങ്ങള്‍ വ്യാമോഹിക്കുന്നില്ല. ശാന്തിയും സമാധാനവുമാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. ഗൗതമ ബുദ്ധനും മഹാത്മാ ഗാന്ധിയുമാണ് ഞങ്ങളുടെ വഴികാട്ടികള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here