കാലിക്കറ്റ് ഹീറോസ് പ്രോ വോളി ഫൈനലില്‍ കടന്നു

പ്രഥമ പ്രോ വോളി ലീഗില്‍ കാലിക്കറ്റ് ഹീറോസ് ഫൈനലില്‍ കടന്നു. സെമിയില്‍ യു മുംബൈയെ തകര്‍ത്താണ് കാലിക്കറ്റ് ഹിറോസിന്റെ മുന്നേറ്റം. എകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്കായിരുന്നു കാലിക്കറ്റ് ഹീറോസിന്റെ ജയം. സ്‌കോര്‍ 15-12, 15-9, 16-14. നായകന്‍ ജെറോം വിനീതിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഹീറോസിന് ജയം ഒരുക്കിയത്.
These are your heroes.. The @CalicutHeroes!#Chembada #RuPayPVL #ThrillKaCall pic.twitter.com/rQRyQBsIB9
— Pro Volleyball (@ProVolleyballIN) February 19, 2019
ജെറോം തന്നെയാണ് മാന്‍ ഓഫ് ദ മാച്ചും. ലീഗില്‍ എല്ലാ കളികളും ജയിച്ചാണ് കാലിക്കറ്റിന്റെ ഹീറോസ് ഫൈനലില്‍ എത്തിയത്. നാളെ നടക്കുന്ന കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്
-ചെന്നൈ സ്പാര്‍ട്ടന്‍സ് മത്സരത്തിലെ വിജയിയെ ആയിരിക്കും ഹീറോസ് ഫൈനലില്‍ നേരിടുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here