കാസര്‍ഗോട്ടെ ഇരട്ട കൊലപാതകം; മുഖ്യസൂത്രധാരന്‍ പിതാംബരനെ സി പി ഐ എം പുറത്താക്കി

കാസര്‍ഗോട്ടെ ഇരട്ട കൊലപാതകത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സിപിഐഎം പെരിയ ലോക്കല്‍ കമ്മറ്റി അംഗം എ പീതാംബരനെ പാര്‍ട്ടി പുറത്താക്കി. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. പൊലീസ് കസ്റ്റഡിയിലെടുത്തതിന് തൊട്ടുപിന്നാലെയാണ് നടപടി.
ഇരട്ടക്കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനാണ് പീതാംബരനെന്ന് പൊലീസ് പറയുന്നു. കൊലപാതകം ആസൂത്രണം ചെയ്തത് ഇയാളാണ്. പീതാംബരന് ആക്രമിക്കപ്പെട്ട കേസിലെ പ്രതികളാണ് കൊല്ലപ്പെട്ട കൃപേഷും ശരത് ലാലും. കേസില്‍ ഇരുവരും ഉള്‍പ്പെടെ 10 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതികളായിരുന്നു. കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോഴായിരുന്നു ഇരുവരേയും ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്.
അതേസമയം, കൊലപാതകം പാര്‍ട്ടി അറിഞ്ഞല്ലെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന് പറഞ്ഞു. പാര്‍ട്ടി രാഷ്ട്രീയ കൊലപാതകത്തിന് എതിരാണ്. തെറ്റായ ആളെയാണോ പ്രതി ചേര്‍ത്തത് എന്ന് പരിശോധിക്കാനുള്ള അധികാരം പാര്‍ട്ടിയ്ക്കുണ്ട്. നിരവധി ആളുകളെ കേസില്‍ പ്രതിചേര്ക്കാറുണ്ട് പ്രതിചേര്‍ത്താല്‍ ഉടനെ കുറ്റവാളിയാകില്ല. പെരിയിയില് നടന്ന കൊലപാതകം പാര്‍ട്ടിയുടെ അറിവോടെയല്ലെന്നും കോടിയേരി വ്യക്തമാക്കി
സംസ്ഥാനത്ത് ഭരണകൂട ഭീകരതയെന്നാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ആരോപിച്ചു. ആഭ്യന്തര വകുപ്പില്‍ ഗുരുതര വീഴ്ച സംഭവിച്ചുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. കാസര്‍ഗോട്ടെ ഇരട്ട കൊലപാതകത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മൗനം വെടിയണം. അമിത് ഷാ-മോദി കൂട്ട്കെട്ട് പോലെയാണ് കോടിയേരി -പിണറായി കൂട്ടുകെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here